കണ്ണൂർ: നാടിന്റെ മുഖച്ഛായ മാറ്റി സൗന്ദര്യവത്കരണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. ധർമടം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട മേലൂർ പാറപ്രം ഭാഗത്തെ തീരദേശ പാർക്കിന്റെ സൗന്ദര്യവത്കരണ പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. മേലൂർ കടവ് പാലത്തിന്റെ മേലൂർ ഭാഗം മുതൽ പാലത്തിനപ്പുറം പാറപ്രം ഭാഗം വരെയാണ് സൗന്ദര്യവത്കരിച്ചത്. 16 സൗര വിളക്കുകളും സ്ഥാപിച്ചു. പുഴക്കഭിമുഖമായി നിൽക്കുന്ന നടപ്പാതയിലെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ ആവശ്യമായ കൈവരിയും കെർബ് വാളും ഇതോടൊപ്പം പൂർത്തീകരിച്ചിട്ടുണ്ട്. രാത്രികാല സൗന്ദര്യം വർധിപ്പിക്കുന്നതിനായി അലങ്കാരവിളക്കുകളും തയാറാക്കിയിട്ടുണ്ട്. ബജറ്റിൽനിന്ന് അനുവദിച്ച 36,47,334 രൂപ വിനിയോഗിച്ചാണ് തീരദേശ പാർക്ക് നിർമിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി എന്നിവർ വിശിഷ്ടാതിഥികളായി. അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഷീല ചോരൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.എം. സജിത, പി.വി. വേണു ഗോപാലൻ, എം.പി. മോഹനൻ, കെ. ബിന്ദു, കെ. പ്രവീണ, കെ. ശശിധരൻ, കണ്ടോത്ത് ഗോപി, സി. ഗിരീശൻ, ആർ.കെ. ഗിരിധരൻ, കെ പ്രസാദൻ, സി. അലീന എന്നിവർ സംസാരിച്ചു.
കണ്ണൂർ: സൗന്ദര്യവത്കരണം പൂർത്തിയായ കിണവക്കൽ ടൗൺ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആവശ്യമായ സ്ഥലങ്ങളിൽ റോഡിൽ ഇരുവശത്തുമായി ഓവുചാലും അതിനുമുകളിൽ നടപ്പാത ഒരുക്കുന്നതിനായി ടൈൽ പാകിയ കവറിങ് സ്ലാബും നിർമിച്ചിട്ടുണ്ട്. കെർബ് വാളും കൈവരിയും വശങ്ങളിൽ കോൺക്രീറ്റും ചെയ്തിട്ടുണ്ട്. 43,68,955 രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. കെ.പി മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പാച്ചപൊയ്ക ടൗണിന്റെ പൂർത്തീകരിച്ച സൗന്ദര്യ വത്കരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. 42,31,662 രൂപ ഉപയോഗിച്ചാണ് പാച്ചപൊയ്കയിൽ സൗന്ദര്യവത്കരിച്ചത്. ചുമർചിത്രങ്ങളും രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രവും മിനി സ്റ്റേജും ഇന്റർലോക്ക് പതിക്കലും പദ്ധതിയുടെ ഭാഗമായി തയാറാക്കി. വഴിയാത്രക്കാരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ ഓവുചാലും അതിനു മുകളിൽ കവറിങ് സ്ലാബും സംരക്ഷണ ഭിത്തിയും കൂടി നൽകി ടൈൽസ് പാകി നടപ്പാത നിർമിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ കൈവരിയും നൽകി.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ഗീത, സി. രാജീവൻ എന്നിവർ വിശിഷ്ടാതിഥികളായി. അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഷീല ചോരൻ, സി. ചന്ദ്രൻ, എൻ. വിജിന, സി. രജനി, പി.കെ സുനീഷ്, മുരിക്കോളി പവിത്രൻ, സി. രൂപേഷ്, പി. മോഹനൻ, പുതുക്കുടി ശ്രീധരൻ, കെ. സീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.