കണ്ണൂർ: ചക്കരക്കല്ല് ചെമ്പിലോട് ഒന്നാം വാർഡിൽ പേപ്പട്ടിയുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ പേയിളകിയെന്ന് സംശയിക്കുന്ന നായ് ഏഴുപേരെയാണ് കടിച്ച് പരിക്കേൽപിച്ചത്.
ചെമ്പിലോട് സ്വദേശികളായ സുശീല (66), കൗസല്യ (70), സുനിത (65), ദേവകി (65), ശരണ്യ (21), ശ്രീജിത്ത് (48), താഴെചൊവ്വ സ്വദേശിനിയായ പുഷ്പജ (54) എന്നിവർക്കാണ് കടിയേറ്റത്. ഇവർക്ക് കൈകാലുകൾക്കും മുഖത്തുമാണ് കടിയേറ്റത്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുശീലയെ വീട്ടിൽ അടുക്കളജോലി ചെയ്തുകൊണ്ടിരിക്കെ പിറകിൽ നിന്നെത്തിയ പേപ്പട്ടി കടിച്ച് പരിക്കേൽപിക്കുകയായിരുന്നു.
ബഹളംകേട്ടെത്തിയ മകൻ ശ്രീജിത്ത് ചെറുത്തുനിന്നപ്പോഴാണ് നായ് കടിവിട്ട് പിന്മാറിയത്. പിന്നീട് ശ്രീജിത്തിന് നേരെ തിരിഞ്ഞ നായ് അദ്ദേഹത്തിെൻറ കൈക്കും കടിച്ച് പരിക്കേൽപിച്ചു. ചെമ്പിലോട് ഒന്നാം വാർഡിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിെൻറ പരിസരത്തുള്ളവരാണ് കടിയേറ്റവരിൽ കൂടുതലും. തുടർന്ന് നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഭീതിവിതച്ച പേപ്പട്ടിയെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.