വേളാപുരത്ത് ചെറിയ അടിപ്പാത നിർമാണം പുരോഗമിക്കുന്നു
വേളാപുരം: ശക്തമായ എതിർപ്പുകൾക്കിടെ ദേശീയപാത അധികൃതർ വേളാപുരത്ത് ചെറിയ അടിപ്പാത പ്രാവർത്തികമാക്കി.
രണ്ടുമീറ്റർ വീതിയും 2.2 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് അനുവദിച്ചതെന്ന് ഉത്തരവിലൂടെ പറഞ്ഞെങ്കിലും നിർമാണം നടന്നപ്പോൾ എല്ലാ ഉത്തരവുകളും പാളി. ഇപ്പോൾ നിർമിച്ച അടിപ്പാതക്ക് 1.7 മീറ്റർ വീതിയും രണ്ടുമീറ്റർ ഉയരവും മാത്രമാണുള്ളത്.
നേരത്തെ നിർമിച്ചുവെച്ച കോൺക്രീറ്റ് ബോക്സുകളാണ് സ്ഥാപിച്ചത്. ഏഴോളം ബോക്സുകളാണ് നിരത്തിവെച്ചത്. ബാക്കിയുള്ളവ രാത്രിയിൽ സ്ഥാപിക്കാനാണ് നീക്കമെന്ന് സൂചനയുണ്ട്.
ബസ് കടന്നുപോകാൻ പാകത്തിൽ അടിപ്പാത നിർമിക്കണമെന്നായിരുന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടത്
ദേശീയപാത പ്രവൃത്തി തടയുന്ന നടപടി ഉണ്ടാകാൻ പാടില്ലെന്നും അതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ അറസ്റ്റുചെയ്യുകയും ജാമ്യം ലഭിക്കാത്ത വകുപ്പനുസരിച്ച് കേസെടുക്കേണ്ടി വരുമെന്നുമാണ് വളപട്ടണം പൊലീസ്, കണ്ണൂർ എ.ഡി.എം എന്നിവരിൽനിന്ന് കിട്ടിയ മറുപടി. എല്ലാ ജനകീയരോഷവും നിലനിൽക്കെ ചെറിയ അടിപ്പാത വേളാപുരത്ത് നിർമിക്കുന്ന നടപടി കടുത്ത ജനവഞ്ചനയാണ്. -എ.വി. സുശീല, പഞ്ചായത്ത് പ്രസിഡന്റ് (ആക്ഷൻ കമ്മിറ്റി ചെയർപേഴ്സൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.