ശ്രീകണ്ഠപുരം: അക്രമക്കേസില്‍ ഗള്‍ഫിലേക്ക് മുങ്ങിയ ബി.ജെ.പി പ്രവര്‍ത്തകനായ പിടികിട്ടാപ്പുള്ളി ഒമ്പത് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. പന്നിയൂരിലെ ഒറ്റപുരയ്ക്കല്‍ വീട്ടിൽ മനോഹരനെയാണ് (36) അറസ്റ്റ് ചെയ്തത്.
2012 ജനുവരി 13ന് കുറുമാത്തൂര്‍ കൂനത്തെ സി.പി.എം നിയന്ത്രണത്തിലുള്ള വയലപ്ര നാരായണന് സ്മാരക വായനശാല മന്ദിരം ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയും കൊടിമരങ്ങളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും സി.പി.എം പ്രവര്‍ത്തകനായ പന്നിയൂരിലെ നാരായണനെ അടിച്ചുപരിക്കേൽപിക്കുകയും ചെയ്തതാണ് കേസ്.
സംഭവത്തിൽ പ്രതിയായശേഷം മനോഹരൻ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. വിദേശത്തുനിന്ന് ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൂനത്തെ വീട്ടിൽവെച്ച് പിടിയിലായത്. കേസില്‍ 13 പേരാണ് പ്രതികള്‍. ഒമ്പതാം പ്രതിയാണ് ഇയാൾ. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.