ശ്രീകണ്ഠപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുക്കുന്ന രണ്ടംഗ സംഘം അറസ്റ്റില്‍. ശ്രീകണ്ഠപുരം, മട്ടന്നൂര്‍, ചൊക്ലി എന്നിവിടങ്ങളില്‍ മാല കവര്‍ച്ച ചെയ്ത കേസില്‍ പയ്യന്നൂര്‍ അന്നൂരിലെ പുതിയപുരയില്‍ ലിജീഷ് (30), ചന്തേര കോയങ്കര ശ്രീനിലയത്തില്‍ രാമചന്ദ്രന് (29) എന്നിവരാണ് പിടിയിലായത്. ലിജീഷിനെ ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ, എസ്.ഐ എ.വി.ചന്ദ്രൻ എന്നിവരും രാമചന്ദ്രനെ മട്ടന്നൂര്‍ സി.ഐ എം. കൃഷ്ണനുമാണ് അറസ്റ്റ് ചെയ്തത്. ലിജീഷ് ടൈല്‍സ് പണിക്കാരനും അന്നൂരിന് സമീപത്തെ ഒരു ക്ഷേത്ര കമ്മിറ്റി ഭാരവാഹിയുമാണ്. രാമചന്ദ്രന് പയ്യന്നൂര്‍ സ്കൂളിന് സമീപമുള്ള ബാര്‍ബര്‍ ഷോപ്പിലെ ജോലിക്കാരനാണ്.
കഴിഞ്ഞ 17ന് ഉച്ചക്ക് 2.30ന് ശ്രീകണ്ഠപുരം കോട്ടൂരിലെ കൂടത്തില്‍ വീട്ടില്‍ മാധവിയമ്മയുടെ രണ്ട് പവെൻറ സ്വര്‍ണമാല കവര്‍ച്ച ചെയ്തത് ഈ സംഘമാണ്. മട്ടന്നൂരിലും ചൊക്ലിയിലും സമാനമായ രീതിയില്‍ ഓരോ സ്ത്രീകളുടെ മാലയും കവര്‍ന്നത് ഇരുവരും ചേര്‍ന്നായിരുന്നു.സമീപത്തെ വീട്ടിലേക്ക് മോരുവാങ്ങാന്‍ പോകുന്നതിനിടയില്‍ വഴിചോദിച്ചെത്തിയ രണ്ടംഗസംഘം മാധവിയമ്മയെ തള്ളിയിട്ടാണ് മാല കവര്‍ന്നത്. വളരെ സമര്‍ഥമായാണ് പ്രതികള്‍ മാല കവര്‍ന്ന് രക്ഷപ്പെട്ടത്. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ ഒഴിവാക്കിയായിരുന്നു സഞ്ചാരം. രണ്ടാഴ്ചയായി ശ്രീകണ്ഠപുരം എസ്.ഐ എ.വി. ചന്ദ്രെൻറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. 200ഓളം കാമറകളാണ് പരിശോധിച്ചത്. കഴിഞ്ഞദിവസം പഴയങ്ങാടി -പിലാത്തറ കെ.എസ്.ടി.പി റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരുടെ ദൃശ്യം ലഭിച്ചതാണ് തെളിവായത്.
കവര്‍ച്ച ചെയ്ത മാലകള്‍ പയ്യന്നൂരിലെ സ്വകാര്യ ഫൈനാന്സില് പണയംവെച്ചതായി തെളിഞ്ഞിട്ടുണ്ട്. പിടിയിലായ ലിജീഷിനെ മാധവിയമ്മയുടെ സമീപമെത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ലയില്‍ നടന്ന മറ്റ് മാല പൊട്ടിക്കല്‍ കേസുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.