പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന നിഖിലിനെ നേതാക്കൾ സന്ദർശിക്കുന്നു

വിവാഹവീട്ടില്‍ സംഘര്‍ഷം; ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്

ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ടം അ​ഡൂ​രി​ല്‍ വി​വാ​ഹ​വീ​ട്ടി​ല്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍ഷ​വും. ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​നെ മ​ര്‍ദ​ന​മേ​റ്റ​നി​ല​യി​ല്‍ ക​ണ്ണൂ​ര്‍ എ.​കെ.​ജി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു​പേ​ര്‍ക്കെ​തി​രെ മ​യ്യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.

അ​ഡൂ​രി​ലെ ഒ​രു​വീ​ട്ടി​ല്‍ ത​ലേ​ന്ന് മ​ഞക്കെ​ല്യാ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വാ​ക്കേ​റ്റ​വും സം​ഘ​ര്‍ഷ​വും ന​ട​ന്ന​ത്. ഡി.​വൈ.​എ​ഫ്.​ഐ മ​ല​പ്പ​ട്ടം മേ​ഖ​ല ക​മ്മി​റ്റി​യം​ഗം നി​ഖി​ലി​നാ​ണ്​ (25) മ​ര്‍ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ മ​ല​പ്പ​ട്ടം സ്വ​ദേ​ശി​ക​ളാ​യ പി. ​രാ​ജീ​വ​ന്‍, എ​ന്‍. ആ​ദ​ര്‍ശ്, എം. ​നി​ഖി​ല്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​വ​ര്‍ ബി.​ജെ.​പി-​ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​ണെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന നി​ഖി​ലി​നെ സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​സി രാ​ഘ​വ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ റോ​ബ​ര്‍ട്ട് ജോ​ര്‍ജ്, ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ. ​ശ്രീ​ജി​ത്ത്, പ്ര​സി​ഡ​ന്‍റ്​ ജി​തി​ന്‍ മ​ണ​ക്കാ​ട്, ട്ര​ഷ​റ​ര്‍ ഒ. ​ഷി​നോ​ജ് എ​ന്നി​വ​ര്‍ സ​ന്ദ​ര്‍ശി​ച്ചു. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Conflict- DYFI leader injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.