ശ്രീകണ്ഠപുരം: ലോക്ഡൗൺ കാലത്തെ കടക്കെണിയുടെ ഇരയായി രണ്ടര വയസ്സുകാരി ആൻസില. പയ്യാവൂരിൽ ഐസ്ക്രീമിൽ വിഷം ചേർത്ത് അമ്മയും മക്കളും ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് ആൻസിലക്ക് ജീവൻ പൊലിഞ്ഞത്. കടബാധ്യതയും ചിട്ടിക്കാരുടെ ഭീഷണിയും മൂലമാണ് സംഭവമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ മൊഴിയിലും കടബാധ്യത വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പയ്യാവൂർ പൊന്നുംപറമ്പിലെ സ്വപ്നയും രണ്ട് മക്കളും ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഇളയ മകൾ രണ്ടര വയസ്സുകാരി ആൻസിലയാണ് ഞായറാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. അമ്മ സ്വപ്നയും (34) മൂത്ത മകൾ അൻസീനയും (11) ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് അനീഷ് ഇസ്രായേലിലാണ് ജോലിചെയ്യുന്നത്.
പയ്യാവൂർ ടൗണിൽ അക്കൂസ് കലക്ഷൻ എന്ന തുണിക്കട നടത്തി വരുകയായിരുന്നു സ്വപ്ന. ലോക്ഡൗണിലുണ്ടായ കടബാധ്യതയും ചിട്ടിക്കാരുടെ ഭീഷണിയുമടക്കം സംഭവത്തിന് കാരണമായി. പിഞ്ചുകുഞ്ഞ് കടക്കെണിയുടെ ബലിയാടായപ്പോൾ മലയോരമാകെ കണ്ണീരിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.