ശ്രീകണ്ഠപുരം: കോവിഡ് പോസിറ്റിവ് ആയവർക്ക് താമസിക്കാൻ സ്വന്തം വീടുനൽകി പൊലീസ് ഓഫിസർ. കാസർകോട് ഡിവൈ.എസ്.പിയും ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയുമായ പി.പി. സദാനന്ദനാണ് ഇദ്ദേഹത്തിെൻറ പെരിങ്കോന്നിലെ വീട് വിട്ടുനൽകി മാതൃകയായത്.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഡൊമിസിലറി കെയർ സെൻറർ ഒരുക്കുന്ന വിവരമറിഞ്ഞതോടെയാണ് വീട് വിട്ടുനൽകാൻ താൽപര്യമറിയിച്ചത്.
പി.പി. സദാനന്ദെൻറ താൽപര്യ പ്രകാരം ബന്ധുവായ പി.പി. ശ്യംകുമാർ പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനന് താക്കോൽ കൈമാറി. സ്ഥിരം സമിതി ചെയർമാൻ എ. ജനാർദനൻ, എം.എം. പ്രജോഷ്, പഞ്ചായത്ത് സെക്രട്ടറി ശാർങ്ധരൻ, പി. രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.