മഹേഷ്
ശ്രീകണ്ഠപുരം: അബ്കാരി കേസില്‍ മുങ്ങിനടന്ന യുവാവിനെ 23 വര്‍ഷത്തിന് ശേഷം പിടികൂടി. പയ്യാവൂര്‍ മരുതുംചാലിലെ പുത്തന്‍പുരക്കല്‍ മഹേഷിനെ (43) ആണ് പയ്യാവൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തത്.
2000ല്‍ പയ്യാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ചാരായ കേസിലെ പ്രതിയാണ് ഇയാള്‍. ഒളിവില്‍ പോയതിനെത്തുടര്‍ന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തില്‍ മഹേഷ് ബംഗളൂരുവില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഇവിടെയെത്തി പിടികൂടുകയായിരുന്നു. സീനിയര്‍ സി.പി.ഒ സീരകത്ത് ഇബ്രാഹിം, ഡ്രൈവര്‍ സി.പി.ഒ രാഹുല്‍ദേവ് എന്നിവരും മഹേഷിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.