ശ്രീകണ്ഠപുരം: പ്രളയഭീതിക്ക് ശമനമുണ്ടായെങ്കിലും മഴയുടെ ശക്തി കുറയാത്തത് ആശങ്കയുണ്ടാക്കുന്നു. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡും ടൗണും സംസ്ഥാന പാതയുമെല്ലാം വെള്ളത്തിനടിയിലായിരുന്നു. എന്നാൽ, ഞായറാഴ്ച രാവിലെയോടെ വെള്ളം ഇറങ്ങി. ചെങ്ങളായിയിലും പൊടിക്കളത്തും ഉൾപ്പെടെ വയലുകളിൽ വെള്ളമുണ്ട്.
ശ്രീകണ്ഠപുരത്ത് കടകളിൽനിന്ന് വെള്ളമിറങ്ങിയതിനാൽ ദുരിതക്കാഴ്ചകളാണ് ബാക്കിയായത്. മാലിന്യവും ചളിയും കെട്ടിനിന്നതിനാൽ വ്യാപാരികൾ അവ വൃത്തിയാക്കി. കടകൾ ശുചീകരിച്ചശേഷം സാമഗ്രികൾ തിരികെയെത്തിച്ചു. കണ്ടെയ്ൻമെൻറ് സോണായതിനാൽ ദിവസങ്ങളോളം അടച്ചിട്ട കടകളിൽ വെള്ളം കൂടിയെത്തിയപ്പോൾ വ്യാപാരികൾക്ക് ദുരിതം വർധിക്കുകയായിരുന്നു. ഈയാഴ്ച കടകൾ തുറക്കാനാവുമെന്നാണ് കരുതുന്നത്. വയലുകളിലും മറ്റും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി വൻ നാശം സംഭവിച്ചു.
ചീത്തപ്പാറയിലും മുന്നൂർ കൊച്ചിയിലും ഉരുൾപൊട്ടി കൃഷിയിടങ്ങൾ ഒലിച്ചുപോയിട്ടുണ്ട്. ഇവിടെയും ജനം ഭീതിയിലാണ്. ചെങ്ങളായി കൊവ്വപ്പുറം, മുങ്ങം, തേർലായി ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചതിനാൽ ദുരന്തങ്ങളുണ്ടായില്ല. ഇനി വീടുകൾ ശുചീകരിക്കാൻ ഏറെ പാടുപെടണം. ഇറങ്ങിയ വെള്ളം തിരികെവരല്ലേയെന്ന പ്രാർഥനയിലാണ് മലയോര ജനത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.