ശ്രീകണ്ഠപുരം: ചെറുപ്പത്തിൽ വിമാനം പറക്കുമ്പോൾ ആകാശം നോക്കിയിരുന്ന ശിഹാബ് അന്ന് മനസ്സിൽ കുറിച്ചിട്ടതാണ്, പൈലറ്റാവണമെന്ന്. ഇന്ന് അത് യാഥാർഥ്യമായി. അമേരിക്കയിലെ 13 മാസത്തെ വിമാനം പറത്തൽ പരിശീലനം കഴിഞ്ഞ് പൈലറ്റാവുകയാണ് ശ്രീകണ്ഠപുരം പഴയങ്ങാടിയിലെ പി.ടി. ശിഹാബ്.
സ്വപ്നസാക്ഷാത്കാരം യാഥാർഥ്യമായതിെൻറ ആഹ്ലാദത്തിലാണ് ഈ കുടുംബം. കമേഴ്സ്യൽ പൈലറ്റെന്ന അപൂർവനേട്ടമാണ് യുവാവ് കൈവരിച്ചത്. ശിഹാബ് മലപ്പുറം കക്കാടും ശ്രീകണ്ഠപുരത്തുമാണ് പഠനം നടത്തിയത്. ശേഷം എൻജിനീയറിങ് ബിരുദം നേടി. സൗദിയിലെ ആരാംകൊ പ്രോജക്ടിൽ കമ്പ്യൂട്ടർ പ്രോഗ്രാമറായി ജോലിചെയ്യുന്നതിനിടെയാണ് പൈലറ്റ് മോഹം ശക്തമായത്.
ഡൽഹിയിൽനിന്ന് അഞ്ചു മാസത്തെ പ്രോഗ്രാം സെലക്ഷൻ പാസായശേഷം ഒമ്പത് മാസം തിയറി പരീക്ഷയും പാസായി. തുടർന്നാണ് അമേരിക്കയിൽ വിമാനം പറത്തൽ പരിശീലനം പൂർത്തിയാക്കിയത്. പ്രൈവറ്റ് ലൈസൻസ് നേരത്തെ ലഭിച്ചിരുന്നു. കർഷക സംഘം ഇരിക്കൂർ മണ്ഡലം പ്രസിഡൻറ് പി.ടി. മുഹമ്മദിെൻറയും എ.പി. മറിയത്തിെൻറയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.