ശ്രീകണ്ഠപുരം: ഷിജുവിന് ജീവിതത്തിലേക്ക് തിരിച്ചെത്തണം. അതിന് കാരുണ്യമുള്ള മനസ്സുകൾ കനിയണം. ശ്രീകണ്ഠപുരത്തെ ചാനൽ റിപ്പോർട്ടർ ഷിജു കോട്ടൂരാണ് കരൾ രോഗത്തെ തുടർന്ന് ദുരിതത്തിലായത്. ഏറെക്കാലമായി വിവിധയിടങ്ങളിൽ ചികത്സ നടത്തിയെങ്കിലും ഉണ്ടായിരുന്ന പണമെല്ലാം തീർന്നതല്ലാതെ അസുഖം ഭേദമായില്ല.
ഇനി കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർ അറിയിച്ചത്. ഇതിന് 40 ലക്ഷത്തോളം ചെലവ് വരും. ഇതിനായി ചികിത്സ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ ജില്ല സഹകരണ ബാങ്ക് (കേരള ബാങ്ക്) ശ്രീകണ്ഠപുരം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 1006007000198. ഐ.എഫ്.എസ് കോഡ്: UTIB0SKDC01.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.