ശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡൻറ് കെ.പി. ലിജേഷിനെ സംഘടന ഭാരവാഹിത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് സസ്പെൻഷൻ നടപടി പിൻവലിച്ചതായി ജില്ല പ്രസിഡൻറ് സുദീപ് ജെയിംസിനെ രേഖാമൂലം അറിയിച്ചു.
ഉത്തരവിെൻറ പകർപ്പ് ലിജേഷിനും നൽകിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർ മാത്രം അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പിൽ കെ.സി. വേണുഗോപാലിനെതിരെ പരോക്ഷമായി നടത്തിയ പരാമർശത്തിെൻറ പേരിലായിരുന്നു കെ.പി. ലിജേഷിനെതിരെ നടപടിയുണ്ടായത്. വാട്സ്ആപ് ഗ്രൂപ്പിലെ കമൻറിനെ കുറിച്ച് സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം മറുപടി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വം സസ്പെൻഷൻ പിൻവലിച്ചത്.
അതേസമയം, ഗ്രൂപ്പ് താൽപര്യത്തിെൻറ അടിസ്ഥാനത്തിൽ കഴമ്പില്ലാത്ത പരാതികൾ നൽകി സസ്പെൻഡ് ചെയ്തതാണെന്ന് ആരോപിച്ച് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ നേരത്തെ സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.