ഷാ​നു

200 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 200 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വീ​രാ​ജ്പേ​ട്ട പെ​രു​മ്പാ​ടി കു​രി​മ​ണ്ണി​ൽ ഹൗ​സി​ൽ ഷാ​നു​വി​നെ​യാ​ണ് (39) ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് കു​റു​മാ​ത്തൂ​ർ നെ​ടു​മു​ണ്ട​യി​ൽ വെ​ച്ചാ​ണ് ഇ​യാ​ളെ ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ​മാ​രാ​യ പി.​പി. പ്ര​കാ​ശ​ൻ, എം.​വി. ഷീ​ജു, എ.​എ​സ് ഐ. ​സ​തീ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​രു മാ​സം മു​മ്പും ഇ​യാ​ൾ ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ലെ​ത്തി എം.​ഡി.​എം.​എ വി​ത​ര​ണം ചെ​യ്ത് മ​ട​ങ്ങി​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്ന് മു​ത​ൽ ഷാ​നു പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വി​പ​ണി​യി​ൽ 10 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഷാ​നു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - One arrested with 200 grams of MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.