റാഗിങ്; രണ്ട് കോളജ് വിദ്യാർഥികൾക്കെതിരെ കേസ്

ശ്രീകണ്ഠപുരം: എസ്.ഇ.എസ് കോളജിൽ ജൂനിയർ വിദ്യാർഥിയെ റാഗ്ചെയ്ത സംഭവത്തിൽ രണ്ടു സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്. ബി.ബി.എ രണ്ടാംവർഷ വിദ്യാർഥികളായ ടി.പി. അഫ്സൽ, എ. അജയൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളജ് ഫ്രഷേഴ്സ് ഡേയിൽ ജൂനിയർ വിദ്യാർഥിയായ കെ. അഭിജിത്തിനെ സാരി ധരിച്ച് നൃത്തം ചെയ്യാൻ നിർബന്ധിക്കുകയും നിരസിച്ചപ്പോൾ മർദിച്ചുവെന്നുമാണ് കേസ്.

Tags:    
News Summary - Raging-Case against two college students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.