ശ്രീകണ്ഠപുരം: പ്രമുഖ ചിത്രകാരൻ രാജാരവിവർമയുടെ പ്രസിൽ ഉപയോഗിച്ച കല്ലച്ച് ഇനി മ്യൂസിയത്തിന് സ്വന്തം. മഹാരാഷ്ട്രയിലെ ലോണാവാലയിൽ പ്രവർത്തിച്ചിരുന്ന രവിവർമയുടെ പ്രസിൽ ഉപയോഗിച്ച കല്ലച്ചുകളിൽ ഒന്നാണ് ചിത്രകാരൻ എബി എൻ.ജോസഫ് തെൻറ ശേഖരത്തിൽനിന്ന് തിരുവനന്തപുരം മ്യൂസിയം കാമ്പസിൽ ഒരുങ്ങുന്ന രവിവർമ മ്യൂസിയത്തിന് കൈമാറിയത്.
എബി എൻ. ജോസഫിെൻറ വീട്ടിൽ നടന്ന ചടങ്ങിൽ കേരള മ്യൂസിയം ഡയറക്ടർ അബു ശിവദാസ് ഏറ്റുവാങ്ങി. അച്ചടിയുടെ സാങ്കേതിക വിദ്യ രാജ്യത്തെവിടെയും ഇല്ലാതിരുന്ന കാലത്ത് ജർമനിയിൽ വികസിപ്പിച്ച സാങ്കേതിക വിദ്യയിലുള്ളതാണിത്. ജർമനിയിൽനിന്ന് അച്ചുകൂടവും സാങ്കേതികവിദ്യയും സാങ്കേതിക വിദഗ്ധരെയും അദ്ദേഹം കൊണ്ടുവന്നിരുന്നു. പ്ലേഗ് പടർന്നുപിടിച്ച കാലത്ത് രവിവർമയുടെ പ്രസും സ്റ്റുഡിയോയും മറ്റു സൗകര്യങ്ങളും ലോണാവാലയിലാണ് പ്രവർത്തിച്ചിരുന്നത്. പുണെയിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്. രോഗാണുക്കൾ എത്തിച്ചേരാത്ത ഇടമായി കരുതി അദ്ദേഹം ഇവിടേക്ക് താമസം മാറ്റുകയും ചിത്രരചനയിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.