ശ്രീകണ്ഠപുരം: കാൽപന്തുമായി കളംനിറഞ്ഞോടി ടൈറ്റാനിയം എഫ്.സിക്കും ജിംഖാനക്കുമെല്ലാംവേണ്ടി എതിരാളികളുടെ ഗോൾവല തകർക്കുന്ന ഷിബുവിനെ പലർക്കുമറിയാം. ഇന്ന് കളിക്കളത്തിലും ജീവിതത്തിലും മുന്നേറാനാവാതെ ഈ താരം കടുത്ത പ്രതിസന്ധി നേരിടുകയാണ്.ശ്രീകണ്ഠപുരം നെടുങ്ങോത്തെ മല്ലിശ്ശേരി ഷിബു എന്ന യുവ ഫുട്ബാൾ താരത്തെയാണ് കോവിഡ് മഹാമാരി തളർത്തിയത്. കോവിഡിന് പിന്നാലെ ശ്വാസകോശസംബന്ധമായ അസുഖം മൂർച്ഛിച്ച ഷിബു രണ്ട് മാസമായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ കഴിയുകയാണ്.
ടൈറ്റാനിയം എഫ്.സി, എസ്.ബി.ടി, ജിംഖാന എന്നിവയിലെയും ഗൾഫ് ടീമായ റാക്കിലെയും കളിക്കാരനായിരുന്നു ഈ യുവതാരം. ജില്ലക്കകത്തും പുറത്തും വിദേശങ്ങളിലും മൈതാനത്തിറങ്ങി കാൽപന്തിെൻറ കളിയാവേശം കാഴ്ചവെച്ച താരം ഓട്ടോ ഓടിച്ചാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ഇതിനിടയിലാണ് അസുഖം പിടിപെട്ടത്. വിദഗ്ധ ചികിത്സക്കായി ലക്ഷങ്ങൾ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സാമ്പത്തികനില പിന്നാക്കമായതിനാൽ ഷിബുവിനും കുടുംബത്തിനും ഈ തുക കണ്ടെത്താനാവുന്നില്ല. തുടർന്നാണ് ശ്രീകണ്ഠപുരം നഗരസഭ നെടുങ്ങോം വാർഡ് കൗൺസിലർ വി.സി. രവീന്ദ്രൻ ചെയർമാനും ഇ.പി. ഭാർഗവി കൺവീനറും പി.വി. കരുണാകരൻ ട്രഷററുമായ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കിെൻറ ശ്രീകണ്ഠപുരം ശാഖയിൽ ഷിബു മല്ലിശ്ശേരിയുടെ ചികിത്സാസഹായത്തിനായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0672073000000216, ഐ.എഫ്.എസ്.സി: എസ്ഐബിഎൽ 0000672. 9496033911 എന്ന നമ്പറിൽ ഗൂഗിൾ പേ, ഫോൺ പേ വഴിയും സഹായത്തുക അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.