ശ്രീകണ്ഠപുരം: ശനിയാഴ്ച സങ്കടക്കടലായിരുന്നു ഏരുവേശ്ശി മുയിപ്രയിലെ യുവജന ക്ലബ് പരിസരം. മുയിപ്ര ഞെക്ലിയിൽ പിതാവിെൻറ കുത്തേറ്റ് മരിച്ച ആറുമാസം പ്രായമുള്ള ധ്യാൻദേവിനും ജീവനൊടുക്കിയ സതീഷ് കുമാറിനും അന്തിമോപചാരമർപ്പിക്കാൻ എത്തിയവർ കണ്ണീരോടെയാണ് മടങ്ങിയത്.
ആറുമാസം പ്രായമുള്ള ധ്യാനിെൻറ ജീവനറ്റ ദേഹംകണ്ട് അമ്മമാരടക്കം പൊട്ടിക്കരയുകയായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹം ഏരുവേശ്ശിയിൽ എത്തിച്ചത്.
ആദ്യം മുയിപ്രയിലെ സഹോദരെൻറ വീട്ടിലും പിന്നീട് യുവജന ക്ലബ് ഗ്രന്ഥാലയ ഹാളിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ നിരവധിയാളുകളാണ് ആദരാഞ്ജലിയർപ്പിക്കാനെത്തിയത്. കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിലാണ് ധ്യാൻദേവിെൻറയും സതീഷ് കുമാറിെൻറയും മൃതദേഹങ്ങൾ അടക്കം ചെയ്തത്. വെട്ടേറ്റ് ഗുരുതര നിലയിലായ സതീഷ് കുമാറിെൻറ ഭാര്യ അഞ്ജു കണ്ണൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
കത്തികൾ കണ്ടെടുത്തു
ശ്രീകണ്ഠപുരം: ഏരുവേശ്ശിയിൽ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് കത്തികള്‍ പൊലീസ് കണ്ടെടുത്തു. കൊല നടന്ന മുയിപ്ര ഞെക്ലിയിലെ മാവില സതീഷ് കുമാറിെൻറ വീട്ടില്‍ കുടിയാന്മല സി.ഐ അരുണ്‍പ്രസാദ്, എസ്.ഐ നിബിന് ജോയി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കത്തികള്‍ കണ്ടെടുത്തത്. സതീഷ് കുമാറിെൻറ മൊബൈല്‍ ഫോണും പൊലീസ് പരിശോധിക്കുന്നുണ്ട്.
മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്ന സതീഷ് അക്കാര്യം നാട്ടുകാര്‍ അറിയുന്നതില്‍ അസ്വസ്ഥനായിരുന്നുവത്രെ. അതിനാല്‍ ഡോക്ടറുടെ അടുക്കല്‍ പോകാന്‍ പലപ്പോഴും വിസമ്മതിക്കുകയും ബഹളംവെക്കുകയും ചെയ്യാറുണ്ട്. സംഭവദിവസം ചികിത്സക്ക് കൊണ്ടുപോകാൻ സഹോദരൻ എത്തുമ്പോഴേക്കാണ് സതീഷ് കടുംകൈ ചെയ്തത്.
ആറ് മാസം പ്രായമുള്ള മകന് ധ്യാന്‍ദേവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭാര്യ അഞ്ജുവിനെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സതീഷ് സ്വയം കഴുത്ത് മുറിച്ചാണ് ജീവനൊടുക്കിയത്. കണ്ണൂർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സതീഷ് കുമാറിെൻറ ഭാര്യ അഞ്ജുവിെൻറ ആരോഗ്യനില മെച്ചപ്പെട്ടശേഷം വിശദമായ മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനം. എങ്കിൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.