ശ്രീകണ്ഠപുരം: ചെങ്ങളായി തേർലായി പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തേര്ളായിലെ കേളോത്ത് വളപ്പില്‍ കെ. അന്സബിെൻറ (16) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 7.30 ഓടെ നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്ന് 40 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. തേര്‍ളായി ദ്വീപിനോടു ചേര്‍ന്ന മുനമ്പത്തുകടവില്‍ ഞായറാഴ്ച വൈകീട്ട് 5.30 ഓടെ സുഹൃത്തുക്കളായ അബൂബക്കര്‍, മന്‍സൂര്‍ എന്നിവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അൻസബ് അപകടത്തിൽപ്പെട്ടത്. കോറളായി ഭാഗത്തേക്ക് നീന്താന്‍ ശ്രമിക്കുന്നതിനിടെ അന്‍സബ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഞായറാഴ്ച രാത്രി വരെയും തിങ്കളാഴ്ച രാവിലെയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തളിപ്പറമ്പില്‍ നിന്ന് സ്റ്റേഷന് ഓഫിസര്‍ പി.വി. അശോകെൻറ നേതൃത്വത്തില്‍ അഗ്നിരക്ഷ സേനയും ശ്രീകണ്ഠപുരം പൊലീസും സ്ഥലത്തെത്തിയിരുന്നു. കുറുമാത്തൂര്‍ ഗവ.വൊക്കേഷണൽ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി പ്ലസ്വണ് പ്രവേശനത്തിന് ചേരാനിരിക്കെയാണ് അന്സബിെൻറ മരണം. ഹാഷിം- സാബിറ ദമ്പതികളുടെ മകനാണ്.
സഹോദരി: അന്‍സില. പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ടോടെ അന്‍സബ് പഠിക്കുന്ന തേര്‍ളായി നൂറുല്‍ ഇസ്ലാം മദ്റസയില്‍ പൊതുദര്‍ശനത്തിനു വെച്ചു. പിന്നീട് വീട്ടിലെത്തിച്ച് തേര്‍ളായി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.