ശ്രീകണ്ഠപുരം: ഐച്ചേരി അലക്സ് നഗറിൽ പള്ളിസെമിത്തേരിയിലെ 12ഓളം കുരിശുകള്‍ അടിച്ചു തകര്‍ത്തു.
അലക്സ് നഗര്‍ സെന്റ് ജോസഫ് ക്നാനായ കാത്തലിക്ക് ചര്‍ച്ചിന്റെ സെമിത്തേരിയിലുള്ള കുരിശുകളാണ് വ്യാഴാഴ്ച രാത്രി തകര്‍ത്തത്. വെള്ളിയാഴ്ച പുലര്‍ച്ച പള്ളിയിലും സെമിത്തേരിയിലുമായി പ്രാർഥനക്കെത്തിയ സ്ത്രീകളാണ് കുരിശുകള്‍ തകര്ത്തതുകണ്ടത്. തുടര്‍ന്ന് പള്ളിവികാരിയെ വിവരം അറിയിച്ചു.
ഗ്രാനൈറ്റില്‍ തീര്‍ത്ത കുരിശുകളാണ് തകര്‍ത്തത്. പള്ളിവികാരി ഫാ. കുര്യന് ചൂഴുകുന്നേലിന്റെ പരാതിയില്‍ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. സി.ഐ ഇ.പി. സുരേശന്, പ്രിന്‍സിപ്പല്‍ എസ്.ഐ സുബീഷ്മോന്‍, സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ സി. ഉണ്ണികൃഷ്ണന്, സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ ബി. രവീന്ദ്രന് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
എന്നാല്‍, മദ്യപിച്ചെത്തിയ സാമൂഹികവിരുദ്ധരാണ് കുരിശുകള്‍ തകര്‍ത്തതെന്ന നിഗമനത്തിലാണ് പൊലീസ്. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.