അ​സീ​സ്, രാ​ജ​ന്‍

ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ശ്രീ​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ട​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ മ​യ്യി​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പ​ട്ടം ചൂ​ളി​യാ​ട്ടെ കൊ​ക്കു​ന്ന​ത്ത് രാ​ജ​ന്‍ (44), ചെ​പ്പ​ന്‍ കൊ​ഴു​മ്മ​ല്‍ പു​തി​യ​പു​ര​യി​ല്‍ അ​സീ​സ് (53) എ​ന്നി​വ​രെ​യാ​ണ് മ​യ്യി​ൽ സി.​ഐ ടി.​പി. സു​മേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ചൂ​ളി​യാ​ട് ത​ല​ക്കോ​ട്ടെ മ​നോ​ഹ​ര​ന്റെ സ​ഹോ​ദ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ലെ ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​വേ ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 

Tags:    
News Summary - Two people were arrested for trying to cut the sandalwood tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.