ശ്രീകണ്ഠപുരം: നിർമാണം തുടങ്ങിയിട്ട് രണ്ടര വർഷമാകുമ്പോഴും വളക്കൈ-കൊയ്യം റോഡിലെ നരകയാത്രക്കറുതിയായില്ല. റോഡിന്റെ ആദ്യഘട്ട ടാറിങ് മാത്രമാണ് നടന്നത്. ഇതും എല്ലാ ഭാഗത്തും പൂർണമല്ല. ആദ്യഘട്ട ടാറിങ് നടത്താത്ത ഭാഗങ്ങളെല്ലാം വലിയ കുഴികളും ചളിക്കുളവുമാണ്. മഴ തുടങ്ങിയതിനു ശേഷം ഇതുവഴി കാൽനടയാത്ര പോലും സാധിക്കാത്ത സ്ഥിതിയായി. കൊയ്യം ടൗൺ മുതൽ മയ്യിൽ വേളം വരെയുള്ള ഭാഗത്തെ പണി നടത്താത്തതിനാലാണ് നരകയാത്ര പതിവായത്. കൊയ്യം ടൗണിലടക്കം നിരവധി ബസുകൾ എത്തുന്നുണ്ടെങ്കിലും വലിയ ദുരിതമാണിവിടെയുള്ളത്. വലിയ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികർക്ക് പരിക്കേൽക്കുന്ന അവസ്ഥയുണ്ട്.
ചെക്കിക്കടവ് പാലം കഴിഞ്ഞാൽ വേളം വരെയും റോഡ് പൊട്ടിത്തകർന്നു കിടക്കുകയാണ്. റിവൈസ്ഡ് എസ്റ്റിമേറ്റുണ്ടാക്കിയതിനെ തുടർന്ന് ഈ ഭാഗം പണി നടത്താൻ സർക്കാർ 80 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. എന്നിട്ടും അധികൃതരുടെ കെടുകാര്യസ്ഥതയിൽ പണി വൈകുകയാണ്. ഉദ്യോഗസ്ഥരും കരാറുകാരനും ചില രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് കൊയ്യം റോഡിൽ തോന്നിയപോലെ പണി നടത്തിയെതെന്ന ആക്ഷേപവും നേരത്തെ മുതൽ ഉയർന്നിരുന്നു.
വളക്കൈക്കും മദ്റസക്കും ഇടയിൽ മഴക്കാലത്ത് വെള്ളം കയറുന്ന ഭാഗത്ത് 700 മീറ്റർ ദൂരം റോഡ് ഉയർത്തുകയും 10 കലുങ്കുകൾ നിർമിക്കുകയുമാണ് നേരത്തെ ചെയ്തത്. തുടർന്ന്, വളക്കൈ മുതൽ പാറക്കാടി മില്ല് വരെയും ഇ.എം.എസ് വായനശാല മുതൽ കൊയ്യം ഖാദിവരെയും ആദ്യഘട്ട മെക്കാഡം ടാറിങ് നടത്തി.
ഇതിനിടയിലുള്ള ഭാഗത്താണ് ടാറിങ് ചെയ്യാത്തത്. കൊയ്യം ഖാദി മുതൽ വേളം വരെയുള്ള ഭാഗത്ത് നിലവിലുള്ള റോഡിനു മുകളിൽ റീടാറിങ് നടത്തുമെന്നാണ് ആദ്യ എസ്റ്റിമേറ്റിൽ ഉണ്ടായിരുന്നത്. ഈ ഭാഗത്ത് ഓവുചാലുകൾ ഉൾപ്പെടെ പണിത് നിലവാരമുള്ള രീതിയിൽതന്നെ നവീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടത് കൊണ്ടാണ് 80 ലക്ഷം രൂപ കൂടി അനുവദിച്ചത്.
2022 മാർച്ചിലാണ് റോഡ് നവീകരണം തുടങ്ങിയത്. 8.5 കോടി രൂപ ചെലവിൽ 9.9 കിലോമീറ്റർ ദൂരത്തിൽ 10 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. ആദ്യത്തെ എസ്റ്റിമേറ്റിൽ വൈദ്യുത തൂണുകൾ മാറ്റാനായി 14 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ തുകകൊണ്ട് വളക്കൈ-വേളം വരെയുള്ള തൂണുകൾ മാറ്റാനാവില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞതോടെയാണ് പണി ഏറെനാൾ ഇഴഞ്ഞു നീങ്ങിയത്. 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി. ആദ്യം തയാറാക്കിയത്. പിന്നീട് 19 ലക്ഷമാക്കി കെ.എസ്.ഇ.ബി കുറച്ചാണ് ഈ പ്രശ്നം പരിഹരിച്ചത്.
യാത്രാദുരിതം മൂലം പൊറുതിമുട്ടിയ നാട്ടുകാർ നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയ ശേഷമാണ് നവീകരണത്തിന് സർക്കാർ തുക അനുവദിച്ചത്. വർഷങ്ങളായി യാതൊരു അറ്റകുറ്റപ്പണിയും നടത്താതെ റോഡ് തകർന്നിട്ടും അധികൃതർ ഇടപെടാത്തിൽ പ്രതിഷേധിച്ച് 2021 നവംബർ ഒന്നിന് കണ്ണൂർ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് നാട്ടുകാർ കാളവണ്ടി സമരം നടത്തിയിരുന്നു. പിന്നീട് നിർമാണത്തിൽ അപാകതയുണ്ടെന്നാരോപിച്ച് ചോലക്കുണ്ടത്തിൽ ജനകീയ പ്രതിഷേധ മതിലും തീർത്തു. ഈ റോഡിൽ മഴക്കാലത്ത് ഏറ്റവും കൂടുതൽ വെള്ളം നിൽക്കുന്ന വളക്കെ ചോലക്കുണ്ടം ഭാഗത്ത് ഡ്രൈനേജ് നിർമിക്കാതെയും റോഡ് ഉയർത്താതെയും പ്രവൃത്തി നടത്തിയെന്നാരോപിച്ചാണ് പ്രതിഷേധ സമരം നടന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊയ്യത്തെത്തിയ കെ. സുധാകരൻ എം.പിയുടെയും സജീവ് ജോസഫ് എം.എൽ.എയുടെയും വാഹനം തടഞ്ഞും നാട്ടുകാർ പ്രതിഷേധമറിയിച്ചിരുന്നു. നവകേരള സദസിലും റോഡ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. യു.ഡി.എഫ് നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് കുഴിയടക്കൽ പ്രതിഷേധ സമരവും നടത്തി. എങ്കിലും നിരാശ മാത്രമായിരുന്നു ഫലം.
ആദ്യഘട്ട ടാറിങ് നടത്താത്ത ഭാഗങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണെന്നും മഴ കനത്തതോടെ ഇതുവഴി കാൽനടയാത്ര പോലും സാധിക്കാത്ത സ്ഥിതിയാണുള്ളെതെന്നും സജീവ് ജോസഫ് എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ ഉന്നയിച്ചിരുന്നു. ഉടൻ പണി തുടങ്ങുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടും ഇതുവരെ ഫലമുണ്ടായിട്ടില്ല. ഇനിയും പണി തുടങ്ങാൻ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നരകയാത്രക്ക് അറുതി വരുത്തുന്നില്ലെങ്കിൽ ജനകീയ സമരം വീണ്ടും നടത്തുമെന്നും മുസ്ലിം ലീഗ് നേതാവ് നാസർ വളക്കൈ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.