എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ര​ണ്ടാം​ത​വ​ണ​യും കണ്ണൂർ സം​സ്ഥാ​ന​ത്ത് ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​തി​ൽ വി​ജ​യാ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​പി. ദി​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ധു​രം വി​ത​ര​ണം ചെ​യ്യു​ന്നു

എസ്.എസ്.എൽ.സി; വീണ്ടും കണ്ണൂർ വിജയഗാഥ

കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ കണ്ണൂരിന്റെ വിജയഗാഥ തുടരുന്നു. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ എല്ലാ പ്രതിസന്ധികളെയും തോൽപിച്ച് 99.77 ശതമാനം വിജയവുമായാണ് സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം വർഷവും ജില്ല ഒന്നാമതായത്. 99.85 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. 35,249 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 35,167 പേർ ഉപരിപഠനത്തിന് അർഹരായി. 4170 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഇതിൽ 2952 പെൺകുട്ടികളും 1218 ആൺകുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പകുതിയിൽ താഴെയാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം.

വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ കണ്ണൂരില്‍ 862 പേരും തലശ്ശേരിയില്‍ 1748 പേരും തളിപ്പറമ്പില്‍ 1560 പേരുമാണ് ഈ നേട്ടം കൈവരിച്ചത്. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല, സംസ്ഥാന തലത്തിൽ തന്നെ മികച്ച വിജയംകൊയ്തു. 99.94 ശതമാനം വിജയത്തോടെ പാലാക്കൊപ്പം കണ്ണൂർ ഒന്നാം സ്ഥാനം പങ്കിട്ടു.

കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 7814 പേരും തലശ്ശേരിയിൽ 14,437 പേരും തളിപ്പറമ്പിൽ 12,880 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 167 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. 81 സർക്കാർ സ്കൂളുകളും 56 എയ്ഡഡ്, 30 അൺ എയ്ഡഡ് സ്കൂളുകളുമാണ് നൂറുമേനി കൊയ്തത്. കഴിഞ്ഞവർഷത്തേക്കാൾ ഉയർന്ന കണക്കാണിത്.

കഴിഞ്ഞവർഷം 34,533 പേർ പരീക്ഷ എഴുതിയപ്പോൾ 34,481 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 748 പേർ ഇത്തവണ കൂടുതലായി പരീക്ഷയെഴുതി.

രണ്ടാമതും ഒന്നാമത്

ക​ണ്ണൂ​ർ: എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ഒ​ന്നാം സ്ഥാ​നം കൈ​വി​ടാ​തെ ക​ണ്ണൂ​ർ. 2020ൽ ​വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത്​ അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്ന ജി​ല്ല തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത നേ​ട്ടം കൊ​യ്ത​ത്. പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ട​യി​ലും എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​ക്കു​ണ്ടാ​യ നേ​ട്ടം ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​മാ​ണ്. ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജി​ല്ല മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്. ഡ​യ​റ്റ് നേ​തൃ​ത്വ​ത്തി​ൽ സ്റ്റെ​പ്സ് പ​ദ്ധ​തി​യി​ലൂ​ടെ, പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. പ​ഠ​ന പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന് അ​ധ്യാ​പ​ക​ർ​ക്കും പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​റ​ഞ്ഞ​ത് ഡി ​പ്ല​സ് ഗ്രേ​ഡെ​ങ്കി​ലും ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ജി​ല്ല പ​ഞ്ചാ​യ​ത്ത്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഡ​യ​റ്റ് എ​ന്നി​വ ചേ​ർ​ന്ന് മു​കു​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​കം മാ​തൃ​ക ചോ​ദ്യ​പ്പേ​പ്പ​റു​ക​ൾ ത​യാ​റാ​ക്കി ര​ണ്ട് മാ​തൃ​ക പ​രീ​ക്ഷ​യും ന​ട​ത്തി​യി​രു​ന്നു. ഇ​ത്ത​രം പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ സ​ധൈ​ര്യം പ​രീ​ക്ഷ​യെ സ​മീ​പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം നി​റ​ക്കു​ക​യും മി​ക​ച്ച വി​ജ​യം ല​ഭി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വ​ർ​ഷ​വും നേ​ടി​യ വി​ജ​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഡു വി​ത​ര​ണം ചെ​യ്തു ആ​ഘോ​ഷി​ച്ചു. ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കാ​ൻ ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്നും അ​ധി​ക ബാ​ച്ചു​ക​ൾ വേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും പി.​പി. ദി​വ്യ അ​റി​യി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തി​നു​മു​ന്നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡി.​ഡി.​ഇ കെ. ​ബി​ന്ദു, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ഇ.​എ​ൻ. സ​തീ​ഷ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


നൂ​റു​മേ​നി നേടിയ സ​ർ​ക്കാ​ർ സ്കൂളുകൾ

വി​​ജ​​യം നേ​​ടി​​യ സ്​​​കൂ​​ളു​​ക​​ൾ. കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം ബ്രാ​​ക്ക​​റ്റി​​ൽ

1. പെ​​ര​​ള​​ശ്ശേ​​രി എ.​​കെ.​​ജി.​​എ​​സ്.​​ജി.​​എ​​ച്ച്.​​എ​​സ്.​​എ​​സ് (629)

2. ക​​ണ്ണാ​​ടി​​പ്പ​​റ​​മ്പ്​ ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (474)

3. കു​ഞ്ഞി​മം​ഗ​ലം ജി.​എ​ച്ച്.​എ​സ്.​എ​സ് (314)

4.മാ​ത​മം​ഗ​ലം സി.​പി. നാ​രാ​യ​ണ​ൻ സ്മാ​ര​ക ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (289)

5. ചി​റ്റാ​രി​പ​റ​മ്പ് ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (283)

6. ചെ​റു​കു​ന്ന് ജി.​ജി.​എ​​ച്ച്.​​എ​​സ്.​​എ​​സ് (274)

7. ഇ​രി​ക്കൂ​ർ ജി.​എ​​ച്ച്.​​എ​​സ്.​​എ​​സ് 247

8. ത​ല​ശ്ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ എ​​ച്ച്.​​എ​​സ്.​​എ​​സ് (216)

9. കൂ​ത്തു​പ​റ​മ്പ് ജി.​എ​​ച്ച്.​​എ​​സ്.​​എ​​സ് (199)

10. ച​ട്ടു​ക​പ്പാ​റ ജി.​എ​​ച്ച്.​​എ​​സ്.​​എ​​സ് (189)

11. വെ​ള്ളൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സ് (174)

12. ക​​ല്യാ​​ശ്ശേ​​രി കെ.​​പി.​​ആ​​ർ.​​ജി.​​എ​​സ്​ ഗ​​വ.​​എ​​ച്ച്.​​എ​​സ്.​​എ​​സ് (168)

13.പി​​ണ​​റാ​​യി എ.​​കെ.​​ജി മെ​​മ്മോ​​റി​​യ​​ൽ ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (163)

14. പ​ള്ളി​ക്കു​ന്ന് ജി.​എ​ച്ച്.​എ​സ്.​എ​സ് (160)

15. വേ​​ങ്ങാ​​ട്​ ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (158)

16. മാ​​ലൂ​​ർ ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (153)

17. കു​റു​മാ​ത്തൂ​ർ ജി.​വി.​എ​​ച്ച്.​​എ​​സ്.​​എ​​സ് (120)

18. വ​​ള​​പ​​ട്ട​​ണം സി.​​എ​​ച്ച്.​​എം.​​കെ.​​എ​​സ്.​​ജി.​​എ​​ച്ച്.​​എ​​സ്.​​എ​​സ് (116)

19. കോ​റോം ജി.​എ​ച്ച്.​എ​സ്.​എ​സ് (113)

20. എ​ട​യ​ന്നൂ​ർ ജി.​വി.​എ​​ച്ച്.​​എ​​സ്.​​എ​​സ് (110)

21. ചെ​റു​വാ​ഞ്ചേ​രി പാ​​ട്യം ഗോ​പാ​ല​ൻ സ്മാ​ര​ക ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (109)

22. ചെ​റു​കു​ന്ന് ഗ​വ. വെ​ൽ​ഫെ​യ​ർ എ​​ച്ച്.​​എ​​സ്.​​എ​​സ് (108)

23. മാ​ടാ​യി ജി.​ജി.​എ​​ച്ച്.​​എ​​സ്.​​എ​​സ് (108)

24. പു​​ഴാ​​തി ഗ​​വ.​ എ​​ച്ച്.​​എ​​സ്.​​എ​​സ് (107)

25. ക​ണി​യാ​ഞ്ചാ​ല്‍ ഗ​​വ.​​എ​​ച്ച്.​​എ​​സ്.​​എ​​സ് (104)

26. കാ​ർ​ത്തി​ക​പു​രം ജി.​വി.​എ​​ച്ച്.​​എ​​സ്.​​എ​​സ് (99)

27. പ​ടി​യൂ​ർ ഗ​​വ.​ എ​​ച്ച്.​​എ​​സ് (99)

28.ക​​ണ്ണൂ​​ർ ഗ​​വ. ടൗ​​ൺ എ​​ച്ച്.​​എ​​സ്.​​എ​​സ്​ (66)​

29. മ​​മ്പ​​റം ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (95)

30. മാ​ടാ​യി ജി.​ബി.​വി.​എ​​ച്ച്.​​എ​​സ്.​​എ​​സ് (93)

31. മൊ​റാ​ഴ ഗ​വ. എ​​ച്ച്.​​എ​​സ് (92)

32. കൊ​ട്ടി​ല ജി.​എ​​ച്ച്.​​എ​​സ്.​​എ​​സ് (91)

33. രാ​മ​ന്ത​ളി ഗ​വ. എ​ച്ച്.​എ​സ്.​എ​സ് (91)

34.ത​ല​ശ്ശേ​രി ഗ​വ. ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സ് (88)

35. പാ​ച്ചേ​നി ജി.​എ​ച്ച്.​എ​സ് (87)

36. ക​ട​ന്ന​പ്പ​ള്ളി ജി.​എ​ച്ച്.​എ​സ്.​എ​സ് (87)

37. മാ​ഹി പ​ള്ളൂ​ർ ക​സ്തൂ​ർ​ബ ഗാ​ന്ധി ഗ​വ. എ​ച്ച്.​എ​സ് (85)

38. ചു​ഴ​ലി ജി.​എ​ച്ച്.​എ​സ്.​എ​സ് (85)

39. പാ​ല​യാ​ട് ഗ​വ. എ​ച്ച്.​എ​സ്.​എ​സ് (82)

40. ചെ​റു​താ​ഴം ജി.​എ​ച്ച്.​എ​സ്.​എ​സ് (82)

41. ചേ​ലോ​റ ഗ​വ. എ​ച്ച്.​എ​സ് (82)

42. കൊ​യ്യം ജി.​എ​ച്ച്.​എ​സ് (80)

43. ത​ളി​പ്പ​റ​മ്പ് ടാ​ഗോ​ർ വി​​ദ്യാ​നി​കേ​ത​ൻ ഗ​വ. എ​ച്ച്.​എ​സ്.​എ​സ് (79)

44. പ്രാ​പ്പൊ​യി​ൽ ഗ​വ. എ​ച്ച്.​എ​സ്.​എ​സ് (77)

45. ശ്രീ​പു​രം ജി.​എ​ച്ച്.​എ​സ്.​എ​സ് (76)

46. കാ​ളി​ക്ക​ട​വ് ജി.​എ​ച്ച്.​എ​സ് (76)

47. ചാ​​ല ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (75)

48. കു​റ്റ്യേ​രി ഗ​​വ. എ​​ച്ച്.​​എ​​സ് (73)

49. നെ​ടു​ങ്ങോം ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (72)

50. പെ​രി​ങ്ങോം ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (72)

51. തോ​ട്ട​ട ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (70)

52. ക​ണ്ണൂ​ർ സി​റ്റി ഗ​​വ. എ​​ച്ച്.​​എ​​സ്.​​എ​​സ് (66)

53. ര​യ​രോം ജി.​എ​ച്ച്.​എ​സ് (65)

54. പ​യ്യ​ന്നൂ​ർ എ.​കെ.​എ.​എ​സ്.​ജി.​വി.​എ​ച്ച്.​എ​സ് (62)

55. മാ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ജി.​എ​ച്ച്.​എ​സ്.​എ​സ് (62)

56. കോ​ട്ട​യം മ​ല​ബാ​ർ ജി.​എ​ച്ച്.​എ​സ് (60)

57. പ​ന്ത​ക്ക​ല ഐ.​കെ. കു​മാ​ര​ൻ ജി.​എ​ച്ച്.​എ​സ്.​എ​സ് (58)

58. കോ​ഴി​ച്ചാ​ൽ ജി.​എ​ച്ച്.​എ​സ്.​എ​സ് (55)

59. വ​ട​ക്കു​മ്പാ​ട് ജി.​എ​ച്ച്.​എ​സ്.​എ​സ് (55)

60. കെ.​കെ.​എ​ൻ.​പി.​എം.​ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് (55)

61. ക​ണ്ണൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് (55)

62. ത​ടി​ക്ക​ട​വ് ജി.​എ​ച്ച്.​എ​സ് (52)

63. പാ​ട്യം ജി.​എ​ച്ച്.​എ​സ്.​എ​സ് (52)

64. ചാ​ല​ക്ക​ര ഉ​സ്മാ​ൻ ജി.​എ​ച്ച്.​എ​സ് (50)

65. പ​ള്ളൂ​ർ വി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ ജി.​എ​ച്ച്.​എ​സ്.​എ​സ് (48)

66. ക​ണ്ണൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ഫോ​ർ ഗേ​ൾ​സ് (46)

67. മാ​ഹി സി.​ഇ. ഭ​ര​ത​ൻ ജി.​എ​ച്ച്.​എ​സ്.​എ​സ് (43)

68. ചി​റ​ക്ക​ര ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് (40)

69. പെ​രി​ങ്കാ​രി ജി.​എ​ച്ച്.​എ​സ് (36)

70. പ​ട്ടു​വം ഗ​വ. മോ​ഡ​ൽ റ​സി. എ​ച്ച്.​എ​സ് (32)

71. ചു​ണ്ട​ങ്ങാ​പൊ​യി​ൽ ജി.​എ​ച്ച്.​എ​സ്.​എ​സ് (31)

72. ത​വി​ടി​ശ്ശേ​രി ജി.​എ​ച്ച്.​എ​സ് (27)

73. അ​ഴീ​ക്കോ​ട് ജി.​എ​ച്ച്.​എ​സ് (24)

74. കാ​വും​ഭാ​ഗം ജി.​എ​ച്ച്.​എ​സ്.​എ​സ് (23)

75. കാ​വും​ഭാ​ഗം ജി.​എ​ച്ച്.​എ​സ്.​എ​സ് (23)

76. പു​ളി​ങ്ങോം ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് (22)

77. മു​ഴ​പ്പി​ല​ങ്ങാ​ട് ജി.​എ​ച്ച്.​എ​സ്.​എ​സ് (21)

78. പ​ട്ടു​വം ജി.​എ​ച്ച്.​എ​സ് (20)

79. എ​ട്ടി​ക്കു​ളം ജി.​എ​ച്ച്.​എ​സ്.​എ​സ് (16)

80. തി​രു​മേ​നി ജി.​എ​ച്ച്.​എ​സ് (16)

81. അ​ഴീ​ക്ക​ൽ ജി.​ആ​ർ.​എ​ഫ്.​ടി.​എ​ച്ച്.​എ​സ്

നൂ​റു​മേ​നി നേടിയ എയ്ഡഡ് സ്കൂളുകൾ

വി​​ജ​​യം നേ​​ടി​​യ സ്​​​കൂ​​ളു​​ക​​ൾ. കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം ബ്രാ​​ക്ക​​റ്റി​​ൽ

1. ക​ട​മ്പൂ​ർ എ​ച്ച്.​എ​സ്.​എ​സ് (1234)

2. പെ​രി​ങ്ങ​ത്തൂ​ർ എ​ൻ.​എ.​എം.​എ​ച്ച്.​എ​സ്.​എ​സ് (981)

3. ത​ളി​പ്പ​റ​മ്പ് മൂ​ത്തേ​ട​ത്ത് എ​ച്ച്.​എ​സ് (568)

4. അ​ഞ്ച​ര​ക്ക​ണ്ടി എ​ച്ച്.​എ​സ്.​എ​സ് (550)

5. കൂ​ടാ​ളി എ​ച്ച്.​എ​സ്.​എ​സ് (533)

6. ചൊ​ക്ലി രാ​മ​വി​ലാ​സം എ​ച്ച്.​എ​സ്.​എ​സ് (511)

7. മ​മ്പ​റം എ​ച്ച്.​എ​സ്.​എ​സ് (499)

8. അ​ഴീ​ക്കോ​ട് എ​ച്ച്.​എ​സ്.​എ​സ് (442)

9. പ​ട്ടാ​ന്നൂ​ർ കെ.​പി.​സി.​എ​ച്ച്.​എ​സ്.​എ​സ് (412)

10. പാ​നൂ​ർ പി.​ആ​ർ.​എം എ​ച്ച്.​എ​സ്.​എ​സ് (399)

11. ചെ​മ്പി​ലോ​ട് എ​ച്ച്.​എ​സ് (373)

12. പേ​രാ​വൂ​ർ സെൻറ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ് (319)

13. ചെ​റു​പു​ഴ സെ​ന്റ മേ​രീ​സ് എ​ച്ച്.​എ​സ് (302)

14. ത​ല​ശ്ശേ​രി എം.​എം.​എ​ച്ച്.​എ​സ്.​എ​സ് (293)

15. പ​യ്യ​ന്നൂ​ർ സെൻറ് മേ​രീ​സ് ഗേ​ൾ​സ് എ​ച്ച്.​എ​സ് (259)

16. കാ​ടാ​ച്ചി​റ ഹൈ​സ്കൂ​ൾ (258)

17. ക​ണ്ണൂ​ർ ഡി.​ഐ.​എ​സ് ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സ് (254)

18. ത​ളി​പ്പ​റ​മ്പ് സ​ർ​സ​യ്യി​ദ് എ​ച്ച്.​എ​സ് (249)

19. ക​മ്പി​ൽ മാ​പ്പി​ള എ​ച്ച്.​എ​സ് (248)

20. വാ​യാ​ട്ടു​പ​റ​മ്പ് സെൻറ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ്.​എ​സ് (234)

21. ത​ല​ശ്ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഗേ​ൾ​സ് എ​ച്ച്.​എ​സ് (232)

22. ചൊ​വ്വ എ​ച്ച്.​എ​സ്.​എ​സ് (215)

23. ക​ട​വ​ത്തൂ​ർ പൊ​ട്ട​ങ്ക​ണ്ടി കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി മെ​മ്മോ​റി​യ​ൽ എ​ച്ച്.​എ​സ്.​എ​സ് (214)

24. പാ​പ്പി​നി​ശ്ശേ​രി ഇം.​എം.​എ​സ് സ്മാ​ര​ക ഗ​വ. എ​ച്ച്.​എ​സ്.​എ​സ് (210)

25. ക​ണ്ണൂ​ർ സെ​ന്റ് തെ​രേ​സാ​സ് എ.​ഐ.​എ​ച്ച്.​എ​സ്.​എ​സ് (196)

26. ച​പ്പാ​ര​പ്പ​ട​വ് എ​ച്ച്.​എ​സ് (191)

27. ശി​വ​പു​രം എ​ച്ച്.​എ​സ് (186)

28. കേ​ള​കം സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ് (183)

29. സെ​ൻ‍റ് മൈ​ക്കി​ൾ​സ് എ.​ഐ.​എ​ച്ച്.​എ​സ്.​എ​സ് (178)

30. ചെ​മ്പേ​രി നി​ർ​മ​ല എ​ച്ച്.​എ​സ്.​എ​സ് (169)

31. കാ​വു​മ്പ​ടി സി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് (162)

32. ച​മ്പാ​ട് ചോ​താ​വൂ​ർ എ​ച്ച്.​എ​സ്.​എ​സ് (161)

33. ആ​ല​ക്കോ​ട് എ​ൻ.​എ​സ്.​എ​സ് എ​ച്ച്.​എ​സ്.​എ​സ് (150)

34. മ​ട​മ്പം മേ​രി​ലാ​ൻ​ഡ് എ​ച്ച്.​എ​സ് (147)

35. പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്.​എ​സ് (129)

36. ചെ​മ്പ​ന്തൊ​ട്ടി സെൻറ് ജോ​ർ​ജ്സ് എ​ച്ച്.​എ​സ് (120)

37. തോ​ട്ട​ട എ​സ്.​എ​ൻ ട്ര​സ്റ്റ് എ​ച്ച്.​എ​സ്.​എ​സ് (119)

38. അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്.​എ​സ്.​എ​സ് (112)

39. ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ് (110)

40. പൈ​സ​ക്ക​രി ദേ​വ​മാ​ത എ​ച്ച്.​എ​സ് (110)

41. പെ​രു​മ്പ​ട​വ് ബി.​വി.​ജെ.​എം എ​ച്ച്.​എ​സ് (110)

42. കു​ടി​യാ​ന്മ​ല മേ​രി ക്വീ​ൻ​സ് (105)

43. ക​രി​യാ​ട് ന​മ്പ്യാ​ർ​സ് എ​ച്ച്.​എ​സ് (101)

44. ഒ​ള​വി​ലം രാ​മ​കൃ​ഷ്ണ എ​ച്ച്.​എ​സ് (99)

45. കൊ​ള​ക്കാ​ട് സാ​ൻ​തോം എ​ച്ച്.​എ​സ്.​എ​സ് (97)

46. തേ​ർ​ത്ത​ല്ലി മേ​രി​ഗി​രി എ​ച്ച്.​എ​സ് (96)

47. കി​ളി​യ​ന്ത​റ സെൻറ് തോ​മ​സ് എ​ച്ച്.​എ​സ് (90)

48. ചി​റ​ക്ക​ൽ രാ​ജാ​സ് എ​ച്ച്.​എ​സ്.​എ​സ് (69)

49. അ​ട​ക്കാ​ത്തോ​ട് സെ​ന്റ് തോ​മ​സ് എ​ച്ച്.​എ​സ് (69)

50. നെ​ല്ലി​ക്കു​റ്റി സെൻറ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്.​എ​സ് (66)

51. ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം എ​ച്ച്.​എ​സ് (64)

52. പാ​നൂ​ർ കെ.​കെ.​വി മെ​മ്മോ​റി​യ​ൽ എ​ച്ച്.​എ​സ്.​എ​സ് (56)

53. പു​ളി​ക്കു​രു​മ്പ സെ​ന്റ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ് (55)

54. ത​ല​ശ്ശേ​രി ബി.​ഇ.​എം.​പി എ​ച്ച്.​എ​സ് (44)

55. ചൊ​ക്ലി വി.​പി ഓ​റി​യ​ൻ​റ​ൽ എ​ച്ച്.​എ​സ് (32)

56. കോ​ടി​യേ​രി ഓ​ണി​യ​ൻ എ​ച്ച്.​എ​സ് (11)

നൂ​റു​മേ​നി നേടിയ അൺ എയ്ഡഡ് സ്കൂളുകൾ]

വി​​ജ​​യം നേ​​ടി​​യ സ്​​​കൂ​​ളു​​ക​​ൾ. കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം ബ്രാ​​ക്ക​​റ്റി​​ൽ

1. നി​ർ​മ​ല​ഗി​രി റാ​ണി​ജ​യ് എ​ച്ച്.​എ​സ്.​എ​സ് (158)

2. വ​ള​പ​ട്ട​ണം താ​ജു​ൽ ഉ​ലൂം ഇ.​എം.​എ​ച്ച്.​എ​സ് (71)

3. ചെ​റു​കു​ന്ന് സെൻറ് ബ​ക്കി​ത്ത ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്.​എ​സ് (67)

4. കേ​ള​കം ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്.​എ​സ് (65)

5. ചാ​ല​ക്ക​ര സെ​ന്റ് തെ​രേ​സാ​സ് എ​ച്ച്.​എ​സ് (61)

6. പു​ഷ്പ​ഗി​രി സെൻറ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ് (60)

7. ചെ​റു​പു​ഴ സെൻറ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ (54)

8. പാ​പ്പി​നി​ശ്ശേ​രി ഹി​ദാ​യ​ത്ത് ഇ.​എം.​എ​ച്ച്.​എ​സ് (49)

9. പെ​രി​ങ്ങാ​ടി അ​ൽ​ഫ​ലാ​ഹ് എ​ച്ച്.​എ​സ് (44)

10. ന​ടു​വി​ൽ സെൻറ് മേ​രീ​സ് ഇ.​എം.​എ​ച്ച്.​എ​സ് (43)

11. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് സി.​എ​ച്ച്.​എം.​കെ.​എം എ​ച്ച്.​എ​സ്.​എ​സ് (38)

12. വാ​ദി​ഹു​ദ എ​ച്ച്.​എ​സ് (38)

13. സെൻറ് ബാ​പ്റ്റി​സ്റ്റ് ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ് (35)

14. പ​ഴ​യ​ങ്ങാ​ടി എം.​ഇ.​സി.​എ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ (34)

15. ക​ണ്ണൂ​ർ ഡി.​ഐ.​എ​സ് ഇ.​എം.​എ​ച്ച്.​എ​സ് (34)

16. പെ​രു​വ​ള​ത്തു​പ​റ​മ്പ് റ​ഹ്മാ​നി​യ ഓ​ർ​ഫ​നേ​ജ് എ​ച്ച്.​എ​സ്.​എ​സ് (33)

17. മാ​ഹി ആ​ലി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ (31)

18. നി​ടു​വാ​ട്ട് ദാ​റു​ൽ ഹ​സ​നാ​ത്ത് ഇം​ഗ്ലീ​ഷ് സ്കൂ​ൾ (30)

19. ബ്രൈ​റ്റ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ (20)

20. പാ​ലോ​ട്ടു​പ​ള്ളി വി.​എം.​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ (19)

2. പ​ള്ളൂ​ർ ശ്രീ​നാ​രാ​യ​ണ എ​ച്ച്.​എ​സ് (18)

22. ഡോ. ​അം​ബേ​ദ്ക​ർ കോ​ഓ​പ​റേ​റ്റി​വ് പ​ബ്ലി​ക്ക് സ്കൂ​ൾ (18)

23. മാ​ട്ടൂ​ൽ ന​ജാ​ത്ത് ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സ് (15)

24. ഒ. ​ഖാ​ലി​ദ് മെ​മ്മോ​റി​യ​ൽ ഇം​ഗ്ലീ​ഷ് എ​ച്ച്.​എ​സ് (14)

25. മാ​ഹി പി.​കെ. രാ​മ​ൻ മെ​മ്മോ​റി​യ​ൽ എ​ച്ച്.​എ​സ് (13)

26. നാ​റാ​ത്ത് ഫ​ലാ​ഹ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്.​എ​സ് (12)

27. മാ​ഹി സ്കോ​ളേ​ർ​സ് ഇം.​എ​ച്ച്.​എ​സ് (11)

28. പേ​ര​ട്ട സെൻറ് ജോ​സ​ഫ്സ് സ്കൂ​ൾ (09)

29. ക​വ്വാ​യി ഖാ​യി​ദെ മി​ല്ല​ത്ത് മെ​മ്മോ​റി​യ​ൽ എ​ച്ച്.​എ​സ്.​എ​സ് (07)

30. ഹ​സ്സ​ൻ ഹാ​ജി ഫൗ​ണ്ടേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ച്ച്.​എ​സ്

Tags:    
News Summary - sslc kannur district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.