ത​ളി​പ്പ​റ​മ്പ്: കോ​ട​തി ജീ​വ​ന​ക്കാ​രി​ക്കു നേ​രെ ആ​സി​ഡാ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി എം. ​അ​ഷ്ക​റി​നെ റി​മാ​ൻ​ഡ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.15ന് ​ന്യൂ​സ് കോ​ർ​ണ​ർ ജ​ങ്ഷ​നി​ലാ​ണ് ത​ളി​പ്പ​റ​മ്പ് മു​ൻ​സി​ഫ് കോ​ട​തി യു.​ഡി ക്ലർ​ക്ക് കെ. ​ഷാ​ഹി​ദ​ക്കു (45) നേ​രെ ആക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​സി​ഡ് ആക്ര​മ​ണത്തെ തു​ട​ർ​ന്ന് മു​ഖ​ത്തും ശ​രീ​ര​ത്തി​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഷാ​ഹി​ദ ക​ണ്ണൂ​ർ എ.​കെ.​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വീ​ര്യ​മേ​റി​യ സ​ൾ​ഫ്യൂ​റിക്ക് ആ​സി​ഡ് ആ​ണ് അ​ഷ്ക​ർ ഷാ​ഹി​ദ​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ച്ച​ത്. ആ​ദ്യ ശ്ര​മം വി​ജ​യി​ക്കാ​താ​യ​പ്പോ​ൾ ആ​സി​ഡ് കു​പ്പി ഷാ​ഹി​ദ​ക്കു നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു​വ​ത്രെ. ഈ ​സ​മ​യ​ത്താ​ണ് സ​മീ​പ​ത്തു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ലും ആ​സി​ഡ് പ​തി​ച്ച​ത്. ഷാ​ഹി​ദ​യു​ടെ പ​രാ​തി​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം വ​ധ​ശ്ര​മ​ത്തി​നാ​ണ് അ​ഷ്ക​റി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - Acid attack: Accused remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.