യുവതിക്കുനേരെ ആസിഡ് ആക്രമണം; പ്രതി റിമാൻഡിൽ
text_fieldsതളിപ്പറമ്പ്: കോടതി ജീവനക്കാരിക്കു നേരെ ആസിഡാക്രമണം നടത്തിയ സംഭവത്തിലെ പ്രതി ചപ്പാരപ്പടവ് സ്വദേശി എം. അഷ്കറിനെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് 5.15ന് ന്യൂസ് കോർണർ ജങ്ഷനിലാണ് തളിപ്പറമ്പ് മുൻസിഫ് കോടതി യു.ഡി ക്ലർക്ക് കെ. ഷാഹിദക്കു (45) നേരെ ആക്രമണമുണ്ടായത്.
ആസിഡ് ആക്രമണത്തെ തുടർന്ന് മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ ഷാഹിദ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. വീര്യമേറിയ സൾഫ്യൂറിക്ക് ആസിഡ് ആണ് അഷ്കർ ഷാഹിദയുടെ ശരീരത്തിലേക്ക് ഒഴിച്ചത്. ആദ്യ ശ്രമം വിജയിക്കാതായപ്പോൾ ആസിഡ് കുപ്പി ഷാഹിദക്കു നേരെ എറിയുകയായിരുന്നുവത്രെ. ഈ സമയത്താണ് സമീപത്തുള്ളവരുടെ ശരീരത്തിലും ആസിഡ് പതിച്ചത്. ഷാഹിദയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം വധശ്രമത്തിനാണ് അഷ്കറിനെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.