തളിപ്പറമ്പ്: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് സബ് ആർ.ടി.ഒ ഓഫിസും സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി കാഡറ്റുകളും സംയുക്തമായി വാഹന പരിശോധനയും ട്രാഫിക് ബോധവത്കരണവും സംഘടിപ്പിച്ചു. വാഹനങ്ങൾക്ക് കൈ നീട്ടുന്ന കുട്ടിപ്പൊലീസിനെ കണ്ട് ഡ്രൈവർമാർ ആദ്യം അമ്പരന്നെങ്കിലും കാര്യം അറിഞ്ഞപ്പോൾ എല്ലാവരും സഹകരിച്ചു. നിയമം പാലിച്ച് വരുന്നവരെ അഭിനന്ദിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.
ഹെൽമറ്റ് ഇടാതെയും ശരിയായി ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽട്ട് ഇടാതെയും ഡ്രൈവ് ചെയ്തവരെ കുട്ടിപ്പോലീസ് ബോധവത്കരിച്ചു. തളിപ്പറമ്പ് ജോയന്റ് ആർ.ടി.ഒ പത്മകുമാറിന്റെ നിർദേശപ്രകാരമാണ് തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകളുമായി ചേർന്ന് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതെന്നും വരും ദിവസങ്ങളിൽ പരിശോധനയും നടപടികളും കർശനമായി തുടരുമെന്നും നേതൃത്വം നൽകിയ എം.വി.ഐ കെ.വി. സജിത്ത് പറഞ്ഞു. എ.എം.വി.ഐമാരായ പത്മരാജൻ, സജിത്ത്, സി.പി.ഒ കെ.പി. മുസ്തഫ, എ.സി.പി.ഒ. വി.പി. ഫാത്തിമ എന്നിവരും പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.