തളിപ്പറമ്പ്: വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സാലറി സർട്ടിഫിക്കറ്റ് നിർമിച്ച് രണ്ട് ലക്ഷം രൂപ വായ്പയെടുത്ത് മെഡിക്കൽ ഓഫിസറെയും പി.എച്ച്.സിയെയും വഞ്ചിച്ച കേസിലെ പ്രതിയായ ജെ.എച്ച് ഐ കോടതിയിൽ കീഴടങ്ങി. കരിമ്പം സ്വദേശി നിഖിൽ ഫൽഗുനനാണ് കോടതിയിൽ കീഴടങ്ങിയത്.
കുറുമാത്തൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സാലറി സർട്ടിഫിക്കറ്റുണ്ടാക്കി വായ്പയെടുത്തെന്ന കേസിലാണ് പ്രതിയായ ജെ.എച്ച്.ഐ കോടതിയിൽ കീഴടങ്ങിയത്. മെഡിക്കൽ ഓഫിസർ ഡോ. എൻ. സിനി നൽകിയ പരാതിയിൽ രണ്ട് മാസം മുമ്പാണ് ജെ.എച്ച്.ഐ നിഖിൽ
ഫൽഗുനനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. മെഡിക്കൽ ഓഫിസർ അറിയാതെ ശമ്പള സർട്ടിഫിക്കറ്റിലും എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റിലും സീൽ പതിപ്പിച്ച് കണ്ണൂർ പട്ടിക ജാതി വികസന കോർപറേഷനിൽ നിന്ന് രണ്ട് ലക്ഷം രൂപ ലോൺ എടുക്കുകയും പിന്നീട് വായ്പ മുടങ്ങിയതോടെ ശമ്പള റിക്കവറി നോട്ടീസിലും ഡോ. സിനിയുടെ ഒപ്പ് വ്യാജമായി പതിക്കുകയായിരുന്നു.
പോസ്റ്റ് ഓഫിസിൽ വന്ന ഇന്റിമേഷനിലും പ്രതി വ്യാജ ഒപ്പിട്ട് മെഡിക്കൽ ഓഫിസറെയും പി.എച്ച്.സിയെയും വഞ്ചിച്ചു എന്നായിരുന്നു കേസ്. കേസിനെ തുടർന്ന് നിഖിൽ ഫൽഗുനനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിൽ കോടതിയിൽ ഹാജരായ നിഖിൽ ഫൽഗുനനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.