തളിപ്പറമ്പ്: എസ്.എം.എ അപൂർവ രോഗം ബാധിച്ച ചപ്പാരപ്പടവിലെ പിഞ്ചുകുഞ്ഞ് മുഹമ്മദ് ഖാസിമിന്റെ ചികിത്സക്കായി സഹായധനം സ്വരൂപിക്കാൻ ഓട്ടോ ഡ്രൈവർമാർ സർവിസ് നടത്തി. തളിപ്പറമ്പിലെ ടി.എം. ഓട്ടോ ഫ്രണ്ട്സ് എന്ന കൂട്ടായ്മയിലെ ഓട്ടോ ഡ്രൈവർമാരാണ് ഫണ്ട് സമാഹരിക്കാൻ രംഗത്തിറങ്ങിയത്. കുഞ്ഞ് ഖാസിമിന്റെ ചികിത്സ ഒരു മാസത്തിനകം പൂർത്തിയാക്കേണ്ടതുണ്ട്.
മരുന്നിന് ആവശ്യമായ തുകക്ക് ഇനിയും അഞ്ചര കോടിയിലധികം രൂപ കണ്ടെത്തേണ്ടതുമുണ്ട്. ഇതേത്തുടർന്നാണ് ഓട്ടോ ഡ്രൈവർമാർ സഹായധനം സ്വരൂപിക്കാനായി രംഗത്തിറങ്ങിയത്. തിങ്കളാഴ്ച സർവീസ് നടത്തിയ ഇനത്തിൽ ലഭിച്ച തുകയാണ് ഖാസിമിന്റെ ചികിത്സ സഹായത്തിനായി നൽകുകയെന്ന് ഇവർ അറിയിച്ചു.
തളിപ്പറമ്പിലെ 30ഓട്ടോ ഡ്രൈവർമാരാണ് ഫണ്ട് സമാഹരണം നടത്തിയത്. തിങ്കളാഴ്ച രാവിലെ ധനസമാഹരണ യാത്ര ഉണ്ടപ്പറമ്പ് മൈതാനിയിൽ തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പി.എ. ഉമ്മർ കുട്ടി, ബഷീർ കീലത്ത്, എസ്. സൈഫുദ്ദീൻ, പി. നൗഷാദ്, പി.കെ. ഷുഹൈബ്, പി. ഹംസ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.