തളിപ്പറമ്പ്: സ്വന്തം പാർട്ടി അണികളെ പോലുമറിയാത്ത ലോക്കൽ സെക്രട്ടറി എങ്ങനെയാണ് പ്രതിഷേധിച്ചവരെ പാർട്ടി വിരുദ്ധരെന്ന് കുറ്റപ്പെടുത്തിയതെന്ന് മാന്ധംകുണ്ട് സഖാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സി.പി.എം ലോക്കൽ സമ്മേളനത്തിൽ മാന്ധംകുണ്ട് സഖാക്കളെ അടിച്ചമർത്തിയതിെൻറ പ്രതികരണമാണ് പ്രതിഷേധമെന്ന് കഴിഞ്ഞദിവസം നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയവർ പറഞ്ഞു. പ്രതിഷേധക്കാർ പാർട്ടി വിരുദ്ധരാണെന്ന് പറയാൻ ലോക്കൽ സെക്രട്ടറിക്ക് അർഹതയില്ല. സി.പി.എം നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രനെതിരെയാണ് തങ്ങളുടെ പ്രതിഷേധം. ചുവന്ന മണ്ണിലല്ല തങ്ങൾ ജനിച്ചത്. ജനിച്ച മണ്ണ് ചുവപ്പിച്ചവരാണ് തങ്ങൾ. നേതൃത്വം തെറ്റ് തിരുത്തുംവരെ പ്രതിഷേധം തുടരാൻ തന്നെയാണ് തീരുമാനമെന്നും ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.