തളിപ്പറമ്പ്: പുളിമ്പറമ്പിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ദിനേനെ ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നതോടൊപ്പം ഇരുചക്ര വാഹനങ്ങളടക്കം തെന്നി വീണ് അപകടങ്ങളും പതിവാവുകയാണ്.
പട്ടുവം റോഡിൽ പുളിമ്പറമ്പ് ഭാഗങ്ങളിൽ ജപ്പാൻ കുടിവെള്ള പൈപ്പ് അടിക്കടി പൊട്ടി വെള്ളംപാഴാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഓണത്തിന് ഒരാഴ്ച മുമ്പും പൈപ്പ് പൊട്ടിയിട്ടുണ്ടായിരുന്നു. ശക്തമായി വെള്ളം കുത്തിയൊഴുകി സ്ഥലത്തെ റോഡും തകർന്നിരിക്കുകയാണ്. ഇവിടെ വെള്ളം കെട്ടിക്കിടന്ന് അപകടങ്ങളും നിത്യസംഭവമായതായി നാട്ടുകാർ പറയുന്നു.
മൂന്ന് ഇരുചക്രവാഹന യാത്രികർ ഇതുവരെ അപകടത്തിൽപ്പെട്ടു. തലനാരിഴക്കാണ് വലിയ അപകടങ്ങൾ ഒഴിവായത്. കൗൺസിലറടക്കം അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.