അ​ല​മേ​ലു​

ജ്വല്ലറിയിൽ സ്വർണം വാങ്ങാനെത്തി മോഷണം; മൂന്നാമത്തെ സ്ത്രീയും പിടിയിൽ

തളിപ്പറമ്പ്: തളിപ്പറമ്പിലെ ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയ സംഘത്തിലെ മൂന്നാമത്തെ സ്ത്രീയും പിടിയിലായി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിനി അലമേലുവിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് എതിർ വശത്ത് ദേശീയപാതയോരത്തെ അറ്റ്ലസ് ജ്വല്ലറിയിൽനിന്ന് കഴിഞ്ഞ മാസം ഒമ്പതിന് വൈകീട്ടാണ് മോഷണം നടന്നത്. ജ്വല്ലറിക്കാരെ കബളിപ്പിച്ച് മൂന്നുപവൻ സ്വർണവളകളാണ് മോഷ്ടിച്ചത്. തുടർന്ന് മോഷ്ടാക്കളിൽ രണ്ടുപേരെ വടകരയിൽ, സമാനമായ രീതിയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ വ്യാപാരികൾ പിടികൂടി പൊലീസിലേൽപിച്ചിരുന്നു.

അന്ന് രക്ഷപ്പെട്ട മൂന്നാമത്തെ സ്ത്രീയാണ് ഇപ്പോൾ പിടിയിലായത്. അലമേലു തമിഴ്നാട്ടിൽ കൊലപാതകം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സേലം സെൻട്രൽ ജയിലിൽ മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന അലമേലുവിനെ തളിപ്പറമ്പ് പൊലീസ് പ്രത്യേക പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കിയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ആന്ധ്ര സ്വദേശിനികളായ കനിമൊഴി, ആനന്ദി എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

Tags:    
News Summary - Theft after going to buy gold at a jeweller's shop-third woman was also arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.