ബസപകടത്തിൽ യുവതി മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: ദേശീയപാത കുറ്റിക്കോലില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും പടന്നക്കാട് താമസക്കാരനുമായ ഷിജോ ജോയിയാണ് (32) അറസ്റ്റിലായത്. ഇയാളുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയശേഷം ഇയാളെ റിമാൻഡ് ചെയ്തു.

ജൂൺ 29നാണ് കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുമ്മേന്നേല്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ആസ്റ്റര്‍ മിംസ് ആശുപത്രി നഴ്‌സ് ജോബിയ ജോസഫ് (28) മരിച്ചത്. അപകടത്തിൽ നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിൽ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

അമിത വേഗതയിലെത്തിയ ബസ് ഓട്ടോറിക്ഷയെ മറികടക്കുന്നതിന്റെയും അപകടം സംഭവിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സര്‍വിസ് സ്റ്റേഷന്റെ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ബസിനുള്ളില്‍ അകപ്പെട്ട യാത്രക്കാരി ജോബിയ ജോസഫിനെ അഗ്‌നിരക്ഷാസേനയെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Tags:    
News Summary - Woman dies in bus accident: driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.