കണ്ണൂർ: കോവിഡും ലോക്ഡൗണും ഏൽപിച്ച ആഘാതത്തിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന നിർമാണ മേഖലക്ക് ഇരുട്ടടിയായി സിമൻറ് വിലവർധന. കഴിഞ്ഞദിവസം 50 രൂപയാണ് ഒരു ചാക്കിൻമേൽ വർധിച്ചത്.നിർമാണ മേഖലയിൽ 30 മുതൽ 50 ശതമാനത്തോളം വിലവർധനയാണ് ഒരുവർഷത്തിനിടെ ഉണ്ടായത്. സിമൻറ്, കമ്പി, ഇലക്ട്രിക്കൽ, പ്ലംബിങ് സാമഗ്രികൾക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധിതവണ വിലകൂടി.
കഴിഞ്ഞമാസം എ.സി.സി സിമൻറിന് 400 രൂപയായിരുന്നു വില. ഇപ്പോൾ 50 രൂപ വർധിച്ചു. ജി.എസ്.ടിയും കയറ്റിറക്ക് കൂലിയും അടക്കം ചില്ലറ വിൽപനയായി ആവശ്യക്കാരെൻറ ൈകയിലെത്തുേമ്പാൾ 480 രൂപയാവും. അൽട്രാടെക് സിമൻറിന് 75 രൂപ വർധിച്ച് വില അഞ്ഞൂറിലധികമായി. ശങ്കർ സിമൻറിന് 475 രൂപയാണ് പുതിയ വില. നൂറുരൂപയോളം വിവിധ കമ്പനികളുടെ സിമൻറുകൾക്ക് വില വർധിച്ചിട്ടുണ്ട്.
കൽക്കരിയുടെയും ഡീസലിെൻറയും വിലവർധിച്ചതും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളുമാണ് വില വർധിക്കാൻ കാരണമെന്നാണ് ചെറുകിട വ്യാപാരികൾക്ക് ലഭിക്കുന്ന വിവരം. മൂന്നുമാസം മുമ്പ് സിമൻറിന് ഏകദേശം ഇത്രത്തോളം വില വർധിച്ചിരുന്നു. നിർമാണ മേഖലയിലെ അപ്രഖ്യാപിത പണിമുടക്കും പ്രതിഷേധവും ശ്രദ്ധയിൽപെട്ടതോടെ സിമൻറ് കമ്പനികൾ വില കുറക്കുകയായിരുന്നു. നേരത്തെ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ യാത്രാവിലക്ക് തുടരുന്ന സാഹചര്യത്തിലും വില വർധിച്ചിരുന്നു. കോവിഡ് പ്രതിസന്ധിക്കുശേഷം നിർമാണ മേഖല അടക്കമുള്ള മേഖലകൾ സജീവമാകുന്നതിനിടയിലാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ വില വർധിപ്പിക്കുന്നത്. കോവിഡിൽ ജോലി നഷ്ടപ്പെട്ട പ്രവാസികളും മറ്റും നാട്ടിൽ പുതിയ സംരംഭങ്ങളും വ്യാപാര സ്ഥാപനങ്ങളും കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടയിലാണ് സിമൻറ് കമ്പനികളുടെ തീവില. കോവിഡിന് ശേഷം മറ്റ് നിർമാണ സാമഗ്രികൾക്കും വിലവർധനയുണ്ടായി.
പൂഴിക്ക് ഒരുലോഡിന് 1000 രൂപ വരെ വർധനവുണ്ടായി. പൊന്നാനി പൂഴിക്ക് ടണ്ണിന് 2800രൂപയാണ് ജില്ലയിൽ ഈടാക്കുന്നത്. ദൂരം കൂടുന്നതിനനുസരിച്ച് വണ്ടിവാടകയിൽ ഏറ്റക്കുറച്ചിലുണ്ടാവും. ജില്ലയിൽനിന്നും പൂഴി എടുക്കുന്നുണ്ട്. സിമൻറ് വില വർധിച്ചതോടെ സിമൻറ് കട്ടക്ക് അഞ്ചുരൂപവരെ കൂടിയിട്ടുണ്ട്. കല്ല്, മെറ്റൽ, എം സാൻഡ് എന്നിവയുടെ വിലയും വർധിച്ചു. കോവിഡ് പ്രതിസന്ധിക്കൊപ്പം അന്തർസംസ്ഥാന തൊഴിലാളികളുടെ പലായനവുമായപ്പോൾ
സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും നിർമാണ പ്രവൃത്തി മെല്ലെപ്പോക്കിലായിരുന്നു. കോവിഡ് കേസുകൾ നിയന്ത്രണത്തിലായശേഷം കൂടുതൽ ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ നിർമാണമേഖലയടക്കം ചലിച്ചുതുടങ്ങിയതായിരുന്നു. അതിനിടയിലാണ് കോർപറേറ്റുകളുടെ പുതിയ ചൂഷണം. മുമ്പ് നിർമാണവസ്തുക്കളുടെ വിലവർധിക്കുമ്പോൾ കമ്പനികൾക്കുമേൽ സമ്മർദം ചെലുത്തി സർക്കാർ നിയന്ത്രണം കൊണ്ടുവന്നിരുന്നു. നിലവിൽ ഫലപ്രദമായി വില പിടിച്ചുനിർത്താൻ സർക്കാറുകൾക്കാവുന്നില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. മലബാർ സിമൻറിെൻറ ഉൽപാദനം കൂട്ടി സംസ്ഥാനത്തിനാവശ്യമായതിെൻറ മൂന്നിലൊന്നെങ്കിലും വിതരണം ചെയ്യാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് നിർമാണ മേഖലയിലുള്ളവർ ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.