പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ

വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ വളപട്ടണം പൊലീസ് പോക്സോ കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ ഒമ്പതാംക്ലാസിൽ പഠിക്കുന്ന 15കാരിയുടെ പരാതിയിലാണ് 47കാരനായ രണ്ടാനച്ഛനെതിരെ കേസെടുത്തത്.

കഴിഞ്ഞ ജൂണിൽ സ്കൂൾ തുറക്കുന്ന സമയത്തായിരുന്നു സംഭവം. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് വിദ്യാർഥിനി പീഡനവിവരം പുറത്തുപറഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - The stepfather who molested the girl was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.