ചെറുപുഴ: ചെറുപുഴ കുണ്ടംതടം വളവില്‍ ട്രക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടുപേര്‍ക്കു പരിക്കേറ്റു. പെരിങ്ങോം വെളിച്ചംതോടില് നിന്ന് കോണ്‍ക്രീറ്റ് മിശ്രിതവുമായി പാലാവയല് ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യ കരാര്‍ കമ്പനിയുടെ ട്രക്കാണ് കുണ്ടംതടം ഭാഗത്തെ കുത്തനെയുള്ള വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞത്.
ട്രക്കിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ ലക്ഷ്മികാന്ത് (42), ശിവ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനി -കാക്കടവ് -ഓടക്കൊല്ലി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിക്ക് കോണ്‍ക്രീറ്റ് മിശ്രിതം എത്തിക്കുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്.
പെരിങ്ങോത്ത് നിന്ന് അഗ്നിശമനസേനയും ചെറുപുഴ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്നു വാഹനത്തില്‍ നിന്ന് പരന്നൊഴുകിയ ഓയിലും ഡീസലും നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചെറുപുഴ എസ്.ഐ എം.പി. വിജയകുമാര്‍, പെരിങ്ങോം ഫയര്‍ സ്റ്റേഷന് ഓഫിസര്‍ കെ.എം. ശ്രീനാഥന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.