ധ​ർ​മ​ശാ​ല കെ​ൽ​ട്രോ​ൺ ന​ഗ​ർ-​ക​ണ്ണ​പു​രം റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് നി​ർ​മി​ക്കു​ന്ന അ​ടി​പ്പാ​ത

അടിപ്പാത റെഡി, പക്ഷേ ബസ് കടക്കില്ല

ധ​ർ​മ​ശാ​ല: ധ​ർ​മ​ശാ​ല കെ​ൽ​ട്രോ​ൺ ന​ഗ​ർ-​ക​ണ്ണ​പു​രം റോ​ഡി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന​ത് നാ​ടി​ന്റെ ആ​വ​ശ്യ​മാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യ​തോ​ടെ അ​ടി​പ്പാ​ത അ​നു​വ​ദി​ക്കു​ക​യും നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലു​മാ​യി.

എ​ന്നാ​ൽ, ബ​സ് ക​ട​ന്നു​പോ​കാ​നാ​വാ​ത്ത അ​ടി​പ്പാ​ത എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ. ദി​വ​സേ​ന 23 സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന റൂ​ട്ടി​ലാ​ണ് ബ​സി​ന് ക​ട​ന്നു പോ​കാ​നാ​കാ​ത്ത അ​ടി​പ്പാ​ത ഒ​രു​ങ്ങു​ന്ന​ത്. നി​ർ​മാ​ണം ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ​ക്കും മ​ന​സ്സി​ലാ​യ​ത്. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ബ​സ് സ​ർ​വി​സ് വീ​ണ്ടും ദു​രി​ത​ത്തി​ലാ​യി.

ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട വി​ശ​ദ പ​ദ്ധ​തി രേ​ഖ​യി​ൽ ധ​ർ​മ​ശാ​ല​യി​ൽ 70 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള മേ​ൽ​പ്പാ​ല​ത്തി​നാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. കെ​ൽ​ട്രോ​ൺ ന​ഗ​റി​ൽ അ​ടി​പ്പാ​ത എ​ന്ന​ത് രേ​ഖ​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ബ​സ് ക​ട​ന്നു പോ​കാ​ൻ പാ​ക​ത്തി​ൽ അ​ടി​പ്പാ​ത അ​നു​വ​ദി​ച്ചു​കി​ട്ടാ​നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നാ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളും പ​രാ​തി​ക​ളും ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് അ​ടി​പ്പാ​ത​ക്ക് അ​ധി​കൃ​ത​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, നാ​ല് മീ​റ്റ​ർ വീ​തി​യി​ലും ര​ണ്ടു മീ​റ്റ​ർ ഉ​യ​ര​ത്തി​ലും നി​ർ​മാ​ണം തു​ട​ങ്ങി​യ അ​ടി​പ്പാ​ത അ​ശാ​സ്ത്രീ​യ​മാ​യ​തോ​ടെ വീ​ണ്ടും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. നി​ർ​മാ​ണ​ത്തി​നെ​തി​രെ ബ​സ് തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ്ര​തി​ഷേ​ധി​ച്ചു. ബ​സ് ജീ​വ​ന​ക്കാ​ർ നി​ർ​മാ​ണ സ്ഥ​ല​ത്തി​ന​രി​കി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​തോ​ടെ എം.​വി. ഗോ​വി​ന്ദ​ൻ എം.​എ​ൽ.​എ അ​ട​ക്കം ഇ​ട​പ്പെ​ട്ടാ​ണ് പു​തി​യ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്. ഒ​ടു​വി​ൽ നാ​ല് മീ​റ്റ​ർ വീ​തി​യി​ലും 3.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലും പു​തി​യ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി.

വ​ലു​പ്പം ഇ​തൊ​ന്നും പോ​ര

ബ​സു​ക​ൾ അ​ട​ക്കം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​ക​ണ​മെ​ങ്കി​ൽ ഏ​ഴു മീ​റ്റ​ർ വീ​തി​യും നാ​ലു മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള അ​ടി​പ്പാ​ത​യെ​ങ്കി​ലും വേ​ണം. 10 മീ​റ്റ​ർ നീ​ള​വും 3.9 മീ​റ്റ​ർ ഉ​യ​ര​വു​മാ​ണ് ശ​രാ​ശ​രി ബ​സി​ന്റെ അ​ള​വ്. സ​ർ​വി​സ് റോ​ഡി​ൽ നി​ന്നും ബ​സ് വ​ള​ച്ചെ​ടു​ക്കാ​ൻ ഇ​ത്ര​യും സൗ​ക​ര്യം ല​ഭി​ച്ചാ​ൽ പോ​ലും പ്ര​യാ​സ​മാ​ണ്. എ​ന്നാ​ൽ കെ​ൽ​ട്രോ​ൺ ന​ഗ​റി​ൽ നി​ല​വി​ൽ നി​ർ​മി​ച്ച​ത് നാ​ലു മീ​റ്റ​ർ വീ​തി​യും 3.5 മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള അ​ടി​പ്പാ​ത​യാ​ണ്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ്, സ്പോ​ർ​ട്‌​സ് സ്കൂ​ൾ, കെ.​സി.​സി.​പി.​എ​ൽ. ഐ.​ടി. പാ​ർ​ക്ക്, നീ​ലി​യാ​ർ കോ​ട്ടം, ക​ണ്ണൂ​ർ റൂ​റ​ൽ പൊ​ലീ​സ് ആ​സ്ഥാ​നം, വെ​ള്ളി​ക്കീ​ൽ ഇ​ക്കോ​പാ​ർ​ക്ക്, ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മാ​ട്ടൂ​ൽ, പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തെ നി​ര​വ​ധി സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും എ​ളു​പ്പ​ത്തി​ൽ ക​ട​ക്കാ​നു​ള്ള പ്ര​ധാ​ന മാ​ർ​ഗ​മാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​ന​ത്തി​ൽ മു​ട​ങ്ങി​യ​ത്.

Tags:    
News Summary - The underpass is ready, but the bus will not cross

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.