കണ്ണൂര്‍: ഇരിക്കൂറിലും ചെറുപുഴയിലും നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ. ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ വാഹനപരിശോധനക്കിടെ 4.10 ഗ്രാം എം.ഡി.എം.എയുമായി കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി കണ്ടന്‍കുന്ന് വീട്ടില്‍ പി. അഫ്സ്നാസ് (29), കുത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി സി.പി. ഖാലിദ് (35) എന്നിവരെയാണ് ഇരിക്കൂര്‍ എസ്.ഐ മുഹമ്മദ് നജ്മിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെറുപുഴയില്‍ 540 ഗ്രാം കഞ്ചാവുമായി ആലക്കോട് തേര്‍ത്തല്ലി സ്വദേശി കിഴക്കുമ്പില്‍ ഷോബിന്‍ സണ്ണിനെയാണ് (40) പിടികൂടിയത്. പാടിച്ചാല്‍ അയ്യപ്പന് ക്ഷേത്രത്തിനു സമീപത്തുവെച്ച് ചെറുപുഴ എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. റൂറല്‍ ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി. രമേശന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ല ലഹരിവിരുദ്ധ സ്ക്വാഡിന്റെ (ഡാൻസാഫ്) സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജില്ലയിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരാണ് മൂന്നുപേരുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.