Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരി വസ്തുക്കളുമായി...

ലഹരി വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
ലഹരി വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ
cancel

ക​ണ്ണൂ​ര്‍: ഇ​രി​ക്കൂ​റി​ലും ചെ​റു​പു​ഴ​യി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ഇ​രി​ക്കൂ​ര്‍ പെ​രു​വ​ള​ത്ത്പ​റ​മ്പി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ 4.10 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കൂത്തു​പ​റ​മ്പ് മെ​രു​വ​മ്പാ​യി സ്വ​ദേ​ശി ക​ണ്ട​ന്‍കു​ന്ന് വീ​ട്ടി​ല്‍ പി. ​അ​ഫ്‌​സ്‌​നാ​സ് (29), കു​ത്തു​പ​റ​മ്പ് മാ​ങ്ങാ​ട്ടി​ടം സ്വ​ദേ​ശി സി.​പി. ഖാ​ലി​ദ് (35) എ​ന്നി​വ​രെ​യാ​ണ് ഇ​രി​ക്കൂ​ര്‍ എ​സ്.​ഐ മു​ഹ​മ്മ​ദ് ന​ജ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്വി​ഫ്റ്റ് കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചെ​റു​പു​ഴ​യി​ല്‍ 540 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​ല​ക്കോ​ട് തേ​ര്‍ത്ത​ല്ലി സ്വ​ദേ​ശി കി​ഴ​ക്കു​മ്പി​ല്‍ ഷോ​ബി​ന്‍ സ​ണ്ണി​നെ​യാ​ണ് (40) പി​ടി​കൂ​ടി​യ​ത്. പാ​ടി​ച്ചാ​ല്‍ അ​യ്യ​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​വെ​ച്ച് ചെ​റു​പു​ഴ എ​സ്.​ഐ എം.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ര്‍കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി വി. ​ര​മേ​ശ​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ റൂ​റ​ല്‍ ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡി​ന്റെ (ഡാ​ൻ​സാ​ഫ്) സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന​ക്കാ​രാ​ണ് മൂ​ന്നു​പേ​രു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrested
News Summary - Three people arrested with drugs
Next Story