ബസിടിച്ച് മറിഞ്ഞ ഓ​ട്ടോ കത്തി രണ്ടുപേർ വെന്തുമരിച്ചു

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോക്ക് തീപ്പിടിച്ച് രണ്ടുപേർ വെന്തുമരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. കൂത്തുപറമ്പ് ആറാംമൈലിൽ ഇന്ന് രാത്രി ഒമ്പതുമണിയോടെയായിരുന്നു ദാരുണ അപകടം.

ബസിടിച്ചു ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപ്പിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത്തന്നെ ഒരാൾ മരണപെട്ടു. മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂത്തുപറമ്പ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

Tags:    
News Summary - Two burned to death in auto bus accident kannur koothuparamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.