ഉരുവച്ചാൽ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനടക്കം നാലുപേരെ തെരുവുനായ് കടിച്ചുകീറി. പഴശ്ശിയിലെ വയലിൽ ശമീഗർ വീട്ടിൽ എ. ഷംസീറയുടെ മകൻ മുഹമ്മദ് മിഹ്സാ(നാല്) നെയാണ് നായ് കടിച്ച് പരിക്കേൽപ്പിച്ചത്.
ശനിയാഴ്ച വൈകീട്ട് ആേറാടെ വീട്ടുമുറ്റത്ത് സഹോദരങ്ങളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ നായ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ രക്ഷപ്പെടുത്താൻ ഓടി എത്തിയ ഉമ്മാമ സമീറക്ക് വീണ് പരിക്കേറ്റു.
ഇടപ്പഴശ്ശിയിൽ ശനിയാഴ്ച വൈകീട്ടാണ് ശിവപുരം സ്വദേശി മുർശിദ് (17) നെ നായ് കടിച്ചത്. കാലിനും കൈക്കുമാണ് പരിക്ക്. പഴശ്ശിയിലെ അമർനാഥി (11)നും പരിക്കേറ്റു. താഴെ പഴശ്ശിയിലെ കുളമുള്ളതിൽ ഹൗസിൽ കുഞ്ഞിരാമന് (65) വീട്ടുമുറ്റത്തുനിന്ന് നായുടെ കടിയേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ്: കടമ്പേരിയിലെ പെരിങ്ങീൽ ശാന്ത (60), കണ്ടൻ കമല (65), പി.പി. സൻഹ റാഫി (ആറ്) എന്നിവർക്ക് നായ് കടിയേറ്റു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മൂവരെയും സ്വന്തം വീട്ടുമുറ്റത്ത് വെച്ചാണ് നായ് അക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.