ഉരുവച്ചാൽ: ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ ആറ് ആശുപത്രികൾ ചികിത്സ നൽകാതെ തിരിച്ചയച്ചതായി പരാതി. തുടർന്ന് 70 കിലോമീറ്ററോളം എട്ട് മണിക്കൂർ അർധരാത്രിയിൽ ആബുലൻസിൽ രോഗിയെയുംകൊണ്ട് ചുറ്റേണ്ടി വന്നു.
ഉരുവച്ചാൽ കയനിയിലെ 40കാരനായ യുവാണ് അത്യാസന്നനിലയിൽ ചികിത്സ ലഭിക്കാതെ ആശുപത്രികൾ കയറി ഇറങ്ങി ദുരിതം അനുഭവിച്ചത്.
ബുധനാഴ്ച രാത്രി ഏേഴാടെ ന്യുമോണിയ ബാധിച്ച് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആംബുലൻസിൽ കണ്ണൂരിലെ അഞ്ച് ആശുപത്രിയിലാണ് കയറിയിറങ്ങിയത്. ജില്ല ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിലെ നെഗറ്റിവ് റിസൽറ്റുമായാണ് അഞ്ചോളം ആശുപുതിയിൽ കയറിയിറങ്ങേണ്ടി വന്നത്.
കിടത്തി ചികിത്സക്കാനുള്ള സൗകര്യമിെല്ലന്ന് പറഞ്ഞായിരുന്നു എല്ലാ ആശുപത്രികളിൽ നിന്നും തിരിച്ചയത്. ആംബുലൻസിൽ രോഗിയുമായി വലഞ്ഞ കുടുംബം അർധരാത്രി രേണ്ടാടെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തി. അവിടെയും ചികിത്സ സൗകര്യമില്ലന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
തുടർന്ന് അർധരാത്രി മൂേന്നാടെ രോഗിയുടെ ബന്ധുക്കൾ നേരത്തേ ചികിത്സിച്ച ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടു. രോഗിയെയുംകൊണ്ട് ഇരിട്ടിയിലെ ആശുപത്രിയിലെത്താൻ ഡോക്ടർ നിർദേശം നൽകുകയായിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.
തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെ രോഗിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.