പഴയങ്ങാടി പൊലീസ് സ്​റ്റേഷനിൽ ലേലം കൊണ്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു

പഴയങ്ങാടി പൊലീസ് സ്​റ്റേഷൻ വളപ്പിലെ വാഹനങ്ങൾ പൊള്ളാച്ചിയിലേക്ക്

പ​ഴ​യ​ങ്ങാ​ടി: പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ വ​ള​പ്പി​ൽ തു​രു​മ്പെ​ടു​ത്ത് ജീ​ർ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ൺ​ലൈ​നി​ൽ ലേ​ല​ത്തി​ന് വി​റ്റ സാ​ധ​ന​ങ്ങ​ൾ പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് ക​യ​റ്റി​യ​യ​ച്ചു​തു​ട​ങ്ങി.

പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ വ​ള​പ്പി​ലും ക്വാ​ർ​ട്ടേ​ഴ്​​സി​നു സ​മീ​പ​ത്തും ഉ​പ​യോ​ഗ​പ്ര​ദ​വും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ നൂ​റു​ക​ണ​ക്കി​ന്​ വാ​ഹ​ന​ങ്ങ​ളി​ട്ട​തി​നാ​ൽ സ്​​റ്റേ​ഷ​െൻറ മു​റ്റ​ത്തും സ​മീ​പ​ത്തും ആ​ളു​ക​ൾ​ക്ക് നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

ര​ണ്ടു ത​വ​ണ​ക​ളി​ലാ​യി ഇ​വി​ടെ നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ ക​രി​മ്പം വെ​ള്ളാ​രം ഡം​പി​ങ് യാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. മ​ണ​ൽ​ക്ക​ട​ത്തി​ൽ പെ​ട്ട​വ, വ്യാ​ജ ആ​ർ.​സി​യു​ള്ള​വ, അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ത​ക​ർ​ന്ന്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ മാ​ത്ര​മാ​യ​വ, ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പി​ടി​കൂ​ട​പ്പെ​ട്ട​ത് തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളാ​ണ്​ സ്​​റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. 21 വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ലേ​ല​ത്തി​ൽ വി​റ്റ​ത്.

കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​ച്ചെ​ടു​ത്ത​വ, വാ​ഹ​ന ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി മാ​റ്റാ​നു​ള്ള പൊ​ലീ​സ് ശ്ര​മം ഉ​ട​മ​ക​ൾ സ​ഹ​ക​രി​ക്കാ​തെ വി​ഫ​ല​മാ​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഓ​ൺ​ലൈ​ൻ വ​ഴി ലേ​ല​ത്തി​ൽ വി​റ്റ​ത്.

ആ​ർ.​ടി.​ഒ​യും ചു​മ​ത​ല​യി​ലു​ള്ള ഉ​ദ്യാ​ഗ​സ്ഥ​രു​മാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ വി​ല നി​ജ​പ്പെ​ടു​ത്തു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദ് ചെ​യ്​​ത് സ​ബ് ക​ല​ക്​​ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ലേ​ല​ത്തി​ൽ വി​റ്റ​ത്.

തു​ട​ർ ര​ജി​സ്ട്രേ​ഷ​ന് സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പൊ​ളി​ച്ച് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ലേ​ലം ന​ൽ​കു​ന്ന​തും ലേ​ലം കൊ​ള്ളു​ന്ന​തും.

ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​യാ​ണ് ലേ​ല​ത്തി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ പൊ​ള്ളാ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.