കണ്ണൂർ: ഇരിട്ടി കിളിയന്തറ ചെക്ക്പോസ്റ്റിൽ വിജിലൻസിെൻറ മിന്നൽ പരിശോധന. വിജിലൻസ് കണ്ണൂർ യൂനിറ്റ് മേധാവി ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ച അഞ്ചിനാണ് പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.
ഇതുവഴി പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ പരിശോധന ഒഴിവാക്കുന്നതിന് ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത് കൈയോടെ പിടികൂടി. ഗുഡ്സ് ഓട്ടോ വാഹനങ്ങളെ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്നും കണ്ടെത്തി. ഡ്രൈവർമാർ ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് നൽകിയ 1600 രൂപ വിജിലൻസ് കണ്ടെത്തി.
കൂടാതെ ഉദ്യോഗസ്ഥർ വാഹനക്കാരിൽനിന്ന് ഇത്തരത്തിൽ പിരിച്ചെടുക്കുന്ന കൈക്കൂലി തുക അപ്പപ്പോൾ ചെക്ക്പോസ്റ്റിൽനിന്ന് ശേഖരിച്ച് മാറ്റുന്ന ഏജൻറിനെക്കുറിച്ചും വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്. ചെക്ക്പോസ്റ്റിൽ കാമറ പ്രവർത്തിക്കുന്നില്ല. വിജിലൻസ് ഡയറക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.