തലശ്ശേരി: പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന വ്യവസായിയുടെ വീട്ടിൽ അജ്ഞാത സംഘത്തിെൻറ അതിക്രമം.ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീെൻറ കുയ്യാലി ഷറാറ ബംഗ്ലാവിലാണ് കഴിഞ്ഞദിവസം അതിക്രമം നടന്നത്. രാത്രി 11ഒാടെയാണ് സംഭവം. മാരുതി കാറിലെത്തിയ അഞ്ചംഗ സംഘമാണ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്നാണ് പരാതി.
ബംഗ്ലാവിെൻറ ഓട്ടോമാറ്റിക് ഗേറ്റ് ബലം പ്രയോഗിച്ച് തള്ളിത്തുറന്ന് അകത്തുകയറിയ സംഘം വീട്ടുവരാന്തയിൽ ഏറെനേരം ശീട്ടുകളിച്ചു. വീട്ടിലുള്ളവർ പുറത്തുപോവാൻ ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇവരുടെ പരാക്രമത്തിൽ ഗേറ്റിെൻറ ഓട്ടോമാറ്റിക് സംവിധാനം തകർന്നു. ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിലെ 15കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഷറഫുദ്ദീൻ ഒരു മാസമായി റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വീട്ടിൽ അതിക്രമം നടത്തിയതിന് ഷറഫുദ്ദീെൻറ ഭാര്യയുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.