കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ഗൂഢശ്രമത്തിന് കോടതി തടയിട്ടതോടെ ജില്ലയിൽ മൂന്നു നഗരസഭകളിൽ പഴയപോലെ തെരഞ്ഞെടുപ്പ് നടക്കും. ശ്രീകണ്ഠപുരം, മട്ടന്നൂർ, പാനൂർ നഗരസഭ വാർഡുകളിലെ വിഭജനമാണ് ഹൈകോടതി റദ്ദാക്കിയത്. വാർഡ് വിഭജന വ്യവസ്ഥ ചോദ്യം ചെയ്ത് യു.ഡി.എഫ് കോടതിയെ സമീപിച്ചിരുന്നു. കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്ഠപുരത്ത് 30 വാർഡുകളാണുണ്ടായിരുന്നത്. പുതിയ വാർഡ് വിഭജനത്തോടെ 31 വാർഡായി മാറുമായിരുന്നു. 40 വാർഡുകളുള്ള പാനൂരിൽ വിഭജനത്തോടെ 41 (കരിയാട്) വാർഡായി മാറുമായിരുന്നു. ആകെയുള്ള 40 വാർഡുകളിൽ ഓരോ വാർഡിൽ നിന്നും ഏതാനും വീടുകൾ അടർത്തിമാറ്റിയതാണ് ഒരു അധിക വാർഡ് ഉണ്ടാക്കിയെന്നായിരുന്നു യു.ഡി.എഫ് ആരോപണം.
2015ലാണ് പാനൂരിൽ നഗരസഭ നിലവിൽ വന്നത്. 2011ന് ശേഷം പുതിയ സെൻസസ് നടത്താത്തതിനാൽ ഈ സെൻസസ് പ്രകാരം പാനൂർ നഗരസഭ വാർഡുകൾ പുനർ വിഭജനം നടത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കൗൺസിലർ എം.പി.കെ. അയ്യൂബ് നൽകിയ പരാതി അംഗീകരിച്ചാണ് റദ്ദാക്കിയുള്ള കോടതി ഉത്തരവ്. അതേസമയം, 2027ൽ മാത്രം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിടുക്കപ്പെട്ട് പൂർത്തിയാക്കിയ മട്ടന്നൂരിലും ഹൈകോടതി വാർഡ് വിഭജനം റദ്ദാക്കി.
2025ല്‍ സെന്‍സസ് നടക്കാനിരിക്കെ അത് കൂടി ഉള്‍പ്പെടുത്തി വാര്‍ഡ് വിഭജനം നടത്താന്‍ സാധിക്കും. മാത്രമല്ല ഇതിന് മുന്നേ സംസ്ഥാനത്ത് നടന്ന ഒരു ഡീലിമിറ്റേഷന്‍ ഉത്തരവുകളിലും മട്ടന്നൂര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
നഗരസഭ രൂപവത്കരിച്ചതിന് ശേഷം വാര്‍ഡ് വിഭജനം നടന്ന സമയത്തെല്ലാം മട്ടന്നൂരിന് മാത്രമായി പ്രത്യേക ഉത്തരവായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.
സംസ്ഥാനത്തെ പഞ്ചായത്തുകളിലും കോർപറേഷനുകളിലും കഴിഞ്ഞ തവണ ആധിപത്യമുറപ്പിച്ച് എൽ.ഡി.എഫ് കുതിച്ചപ്പോൾ നഗരസഭകളിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം. 2015ൽ തങ്ങളുടെ ഭരണകാലയളവിൽ രൂപീകരിച്ച കണ്ണൂർ കോർപറേഷനിൽ മാത്രമാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയത്. കണ്ണൂർ കോർപറേഷനിലും നഗരസഭകളിലുമടക്കം മേൽക്കൈ നേടാനുള്ള എൽ.ഡി.എഫിന്റെ നീക്കമാണ് ഹൈകോടതി ഉത്തരവിലൂടെ പാളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.