കണ്ണൂർ: സംസ്ഥാനത്ത് ആദ്യമായി വിധവകള്‍ക്കായുള്ള സഹായ കേന്ദ്രം ജില്ലയില്‍ തുടങ്ങി. വിഡോ സെല്ലിന് കീഴിലുള്ള സഹായ കേന്ദ്രത്തിനാണ് കണ്ണൂരിൽ തുടക്കമായത്. വിധവകളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലതലത്തില്‍ ഏകോപിപ്പിക്കുന്നതിനാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ വിധവകളുടെയും സ്ഥിതിവിവര കണക്കുകൾ ശേഖരിക്കും. ഇതിനായുള്ള ഫോറങൾ അതത് തദ്ദേശ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്ത് സർവേ നടപടി പൂർത്തീകരിക്കും. തുടർന്ന് പരമാവധി വിധവകളെ ഹെൽപ്ലൈനിന് കീഴിൽ രജിസ്റ്റർ ചെയ്യും. ഈ നടപടി പൂര്‍ത്തീകരിച്ചാല്‍ സ്വയം തൊഴില്‍ പരിശീലനം, സൗജന്യ നിയമ സഹായം, കൗണ്‍സലിങ്, പൊലീസ് സഹായം, പുനര്‍വിവാഹം, പുനരധിവാസം എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്.
ജില്ല കലക്ടർ ചെയർമാനായാണ് വിഡോ സെൽ പ്രവർത്തിക്കുക. സിറ്റി പൊലീസ് മേധാവി, സബ് കലക്ടർമാർ, എ.ഡി.എം, െഡപ്യൂട്ടി ഡി.എം.ഒ തുടങ്ങിയവരടങ്ങുന്ന സമിതിയാണ് സെല്ലിെൻറ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. വനിത -ശിശു സംരക്ഷണ ഓഫിസറാണ് സെല്ലിെൻറ സി.ഇ.ഒ ആയി പ്രവർത്തിക്കുക. വിധവകൾക്കുള്ള മുഴുവൻ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുകയെന്നതാണ് ഹെൽപ് െഡസ്ക്കിെൻറ ലക്ഷ്യം. കൂടാതെ ഗാർഹിക അതിക്രമം, സ്ത്രീധന പ്രശ്നങ്ങൾ എന്നിവയിലെല്ലാം സൗജന്യ നിയമ സഹായവും കൗൺസലിങ്ങും ലഭ്യമാക്കും. െഡസ്ക്കിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ ഉടൻ തുടങ്ങും. വിധവകൾക്ക് അവരുടേതായ പരാതികൾ ഈ നമ്പറിൽ വിളിച്ചറിയിക്കാനുള്ള സൗകര്യവും ഒരുക്കും.
സിവില്‍ സ്റ്റേഷനിലെ വനിത ശിശു വികസന വകുപ്പ് വിമൻ പ്രൊട്ടക്ഷന്‍ ഓഫിസിനോട് ചേര്‍ന്നാണ് കേന്ദ്രം പ്രവർത്തിക്കുക. പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ നിര്‍വഹിച്ചു. ജില്ലയിലെ വനിത സംഘടനയായ ഇന്നര്‍ വീല്‍ ക്ലബിെൻറ സഹകരണത്തോടെയാണ് സഹായ കേന്ദ്രം സ്ഥാപിച്ചത്. ചടങ്ങില്‍ എ.ഡി.എം കെ.കെ. ദിവാകരന് അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് ആദ്യം കണ്ണൂരിൽ –പി. സുലജ (വനിത -ശിശു സംരക്ഷണ ഓഫിസർ)
സുപ്രീംകോടതിയുടെ നിർദേശ പ്രകാരമുള്ള വിഡോ ഹെൽപ് െഡസ്ക് സംസ്ഥാനത്ത് ആദ്യം പ്രവർത്തനം തുടങ്ങുന്നത് കണ്ണൂർ ജില്ലയിലാണ്. വിധവകളുടെ സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹരജിയുടെ പശ്ചാത്തലത്തിൽ 2018ലാണ് ഈ വിഷയത്തിൽ നിർണായകമായ വിധിയുണ്ടാകുന്നത്. എല്ലാ സംസ്ഥാനത്തും വിധവകളുടെ പുനരധിവാസം ലക്ഷ്യമിട്ട് വിഡോ ഹെൽപ് െഡസ്ക് തുടങ്ങണമെന്നായിരുന്നു കോടതി നിർദേശം.
ഇതുപ്രകാരമുള്ള പ്രാരംഭ പ്രവർത്തനങ്ങളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. ജില്ല കലക്ടർ ചെയമാനായുള്ള സമിതി തുടർന്നുള്ള ദിവസങ്ങളിൽ കൂടിയാലോചിച്ച് വിധവകളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.