ബൈക്ക് മോഷണം പോയി; പരാതിപ്പെട്ടപ്പോൾ പ്രതിയുടെ ബൈക്ക് മോഷ്ടിച്ചെന്ന കള്ളക്കേസ് ചുമത്തി ജയിലിലടച്ചെന്ന്

കണ്ണൂർ: പരിയാരം പൊലീസ് വ്യാജരേഖ ചമച്ച് മക്കളെ കള്ളക്കേസിൽപെടുത്തി ജയിലിലടച്ചതായി കടന്നപ്പള്ളി സ്വദേശി ബാബു ദിനകരനും പ്രിൻസിയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബാബുവിന്റെ മകൻ ബബിത് ലാൽ, പ്രിൻസിയുടെ മകൻ ആൽഫിൻ എന്നിവരെ ബൈക്ക് മോഷ്ടിച്ചെന്ന കള്ളക്കേസ് ചുമത്തി ജയിലിലടച്ചതായാണ് പരാതി.

മേയ് ഒന്നിന് ബബിത് ലാലിന്റെ ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിൽ രണ്ടുപേരെ പരിയാരം പൊലീസ് അറസ്റ്റ്ചെയ്ത് റിമാൻഡ് ചെയ്തു. പ്രതികാരം തീർക്കാൻ അറസ്റ്റിലായ യുവാവിന്റെ അമ്മ തങ്ങൾക്കെതിരെ അവരുടെ ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ചെന്ന് കള്ള പരാതി നൽകിയെന്നാണ് ആരോപണം. സംഭവം നടക്കുമ്പോൾ ബബിത്തും ആൽഫിനും തിരുവനന്തപുരത്തുനിന്ന് നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു.

കള്ളക്കേസെടുത്ത് ജയിലിലടച്ചതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ബാബു ദിനകരൻ പറഞ്ഞു.

വാർത്തസമ്മേളനത്തിൽ ബബിത് ലാൽ, അജിത, ആൽഫിൻ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Youth jailed on a false charge of stealing bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.