മംഗല്‍പാടിയിലെ നാട്ടുചന്ത

കാസർകോട്​: കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടുചന്തകളുമായി കുടുംബശ്രീ. കുടുംബശ്രീ ജെ.എല്‍.ജി കര്‍ഷക സംഘങ്ങളാണ് ജൈവ രീതിയില്‍ നിർമിച്ച പച്ചക്കറികൾ വില്‍പനക്കെത്തിക്കുന്നത്​. നല്ല വെണ്ടയും വെള്ളരിയും പാവലുമെല്ലാം പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് നാട്ടുചന്തകള്‍. സാമ്പാറിലും അവിയലിലും തീയ്യലിലും പച്ചടിയിലുമെല്ലാം വിഷമില്ലാത്ത പച്ചക്കറികള്‍ ചേര്‍ത്ത് ഒാണത്തിന് സദ്യവട്ടമൊരുക്കാം.

കുടുംബശ്രീയുടെ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പദ്ധതിയാണ് നാട്ടുചന്ത. കുടുംബശ്രീയുടെ സംഘകൃഷി കൂട്ടങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, അതോടൊപ്പംതന്നെ വിഷരഹിതമായ പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പദ്ധതിയാണിത്​. ജില്ലയിലെ 42 സി.ഡി.എസുകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.