കാസർകോട്: ഭൂരഹിതരായ ഭവനരഹിതര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന ലൈഫ് മിഷന് പദ്ധതിയുടെ മൂന്നാംഘട്ടത്തിെൻറ ഭാഗമായി ജില്ലയിലെ പ്രഥമ ഭവനസമുച്ചയത്തിെൻറ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന് അധ്യക്ഷത വഹിച്ചു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ. കുഞ്ഞിരാമന് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു മുഖ്യാതിഥിയായി.8100 കോടി രൂപ ചെലവഴിച്ച് സാധാരണക്കാര്‍ക്ക് വീടുകള്‍ ലഭ്യമാക്കുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യമാണെന്ന് അധ്യക്ഷത വഹി ച്ച മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു.
ചെമ്മനാട് ഗ്രാമപഞ്ചായത്തിെൻറ കൈവശമുള്ള ഒരേക്കര്‍ സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. 44 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്. എല്‍.ജി.എസ്.എഫ്-പ്രീഫാബ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപേയാഗിച്ചാണ് 50 സെൻറ് സ്ഥലത്ത് നാലു നിലകളിലായി കെട്ടിടം നിര്‍മിക്കുക. ഇതുപ്രകാരം വളരെ വേഗത്തില്‍ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
നിര്‍മാണങ്ങള്‍ക്ക് ബലവും കൂടുതലായിരിക്കും. 26,848 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സമുച്ചയത്തില്‍ 511 സ്ക്വയര്‍ ഫീറ്റ് വീതമുള്ള 44 വ്യക്തിഗത ഭവന യൂനിറ്റുകളാണുള്ളത്.രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, ബാല്‍ക്കണി, ശുചിമുറി എന്നിവ ഉള്‍പ്പെടുന്നതാണ് ഒരു യൂനിറ്റ്.തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന് സ്വാഗതം പറഞ്ഞു.
ലൈഫ് മിഷന് ജില്ല കോഒാഡിനേറ്റര്‍ എം. വത്സന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ്കുഞ്ഞി ചായിൻറടി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ല പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, ബ്ലോക്ക് അംഗം ടി.ഡി. കബീര്‍, പഞ്ചായത്ത് അംഗം ആസിയ മുഹമ്മദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയില്‍ ഇതുവരെ 8162 ലൈഫ് ഭവനങ്ങള്‍
ലൈഫ് മിഷന് ഭവനപദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 8162 വീടുകളാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്.ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ ഇതുവരെ 2886 വീടുകളാണ് കൈമാറിയത്. രണ്ടാം ഘട്ടത്തില്‍ 3026 വീടുകള്‍ കൈമാറി.പി.എം.എ.വൈ റൂറല്‍ വിഭാഗത്തില്‍ 568ഉം പി.എം.എ.വൈ അര്‍ബനില്‍ 1165ഉം പട്ടികജാതി വകുപ്പ് -399, പട്ടികവര്‍ഗ വകുപ്പ് -16, ഫിഷറീസ് വകുപ്പ് -70 വീടുകളും നല്‍കിയിട്ടുണ്ട്.
മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന 32 വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരഹിത ഭവനരഹിതര്‍ക്ക് വേണ്ടിയുള്ള ലൈഫ് മിഷന് മൂന്നാം ഘട്ടത്തില്‍ ജില്ലയില്‍ നിലവില്‍ 2566 പേരാണ് അര്‍ഹരായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.