കാസർകോട്: യു.ഡി.എഫിന്, പ്രത്യേകിച്ചും മുസ്ലിം ലീഗിന് പട്ടയം കിട്ടിയ നഗരസഭയാണ് കാസർകോട് നഗരസഭ. 38 വാർഡുകളിൽ 19 സീറ്റുകളിൽ മുസ്ലിം ലീഗ് അംഗങ്ങളാണ്. ഉപതെരഞ്ഞെടുപ്പു വഴി ഒരു കോൺഗ്രസ് കടപ്പുറം വാർഡിൽ നിന്ന് പിടിച്ചെടുത്തിരുന്നു. നാല് സ്വതന്ത്രർ കഴിഞ്ഞ തവണ വിജയിച്ചത് മുസ്ലിം ലീഗിെൻറ വാർഡുകളിലാണ്. ഇവരിൽ മൂന്നുപേർ ലീഗ് വിമതരുമായിരുന്നു.
അടുക്കത്ത് ബയൽ -ഹനീഫ, പള്ളം- ഹാരിസ് ബെന്നു, മത്സ്യമാർക്കറ്റ് റാഷിദ്പൂരണം, ഹൊന്നമൂല -കമ്പ്യൂട്ടർ മൊയ്തീൻ എന്നിവരാണ് സ്വതന്ത്രരായി വന്നത്. യു.ഡി.എഫ് കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ ശേഷിയുണ്ടായിരുന്നവരാണിവർ. ഇവരെ പരിഗണിക്കാതെ മുന്നോട്ടുപോയ ലീഗ് നേതൃത്വം പാർട്ടിയിൽ പുതിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് മണത്തറിഞ്ഞതിനെ തുടർന്ന് സന്ധി സംഭാഷണം നടത്തി പാട്ടിലാക്കാനുള്ള ഒരുക്കത്തിലാണ്. ബി.ജെ.പിക്ക് 13 അംഗങ്ങളുണ്ട്. ഒരു സി.പി.എം ലീഗിെൻറ വാർഡുകൾ ലീഗിന് തന്നെയാണ് ലഭിക്കുക. അതിൽ ലീഗ് വിമതർ ജയിച്ചെങ്കിലായി എന്നതാണ് കാസർകോട് നഗരസഭയുടെ പ്രത്യേകത. തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കടക്കുേമ്പാൾ യു.ഡി.എഫ് നേരിടുന്നത് വിമത പ്രശ്നങ്ങളും വികസന പ്രശ്നങ്ങളുമാണ്. വിമത പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടിതലത്തിൽ ശ്രമങ്ങൾ നടത്തിവരുകയാണെങ്കിലും എതിർ കക്ഷികൾക്ക് കാസർകോട് നഗരസഭയെക്കുറിച്ച് പറയാനേറെയുണ്ടാകും.
കുടിവെള്ള പ്രശ്നം, മാലിന്യ പ്രശ്നം, തെരുവുവിളക്ക് തുടങ്ങിയവയാണ് പ്രധാന വിഷയങ്ങളായി ഉയർന്നുവരുക. കുടിവെള്ള പ്രശ്നത്തിലേക്ക് ഒരു ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. ഉപ്പുവെള്ളം കുടിക്കുന്ന നഗരം എന്നതിൽ നിന്നും മോചനത്തിനാണിത്. ടൗൺഹാൾ പരിസരത്തെ പാർക്ക് വൻ ജലസംഭരണി നിർമിക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ്. ഇത് യാഥാർഥ്യമായാൽ കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടും. തെരുവുവിളക്കുകൾ കത്താത്ത പ്രശ്നം പരിഹരിച്ചിട്ടില്ല. ഷീ ലോഡ്ജ് പണി പൂർത്തിയാകുന്നുണ്ട്. സംസ്ഥാന സർക്കാറിെൻറ പിന്തുണയില്ലാത്തതിനാൽ പുതിയ പദ്ധതികൾ നഗരസഭയിലേക്ക് എത്തിയിട്ടില്ല. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളാണ് പകരമുള്ളത്. കടപ്പുറത്ത് ബി.ജെ.പിയിൽ നിന്ന് സീറ്റ് പിടിച്ചെടുത്തതിെൻറ ആവേശം കോൺഗ്രസിനുണ്ട്. കൂടുതൽ സീറ്റുകൾ ഇത്തവണ നേടി നഗരസഭയിൽ സാന്നിധ്യം ശക്തമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്്്. ബി.ജെ.പിക്ക് കൂടുതൽ ഒന്നും ചെയ്യാനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.